എന്റെ കണ്ണുനീര്‍ ഒരു ബലഹീനതയായി കാണരുത്! എംഎല്‍എയോട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ; പൊട്ടിക്കരഞ്ഞതിന്റെ കാരണം വിശദീകരിച്ചത് ഫേസ്ബുക്ക് പോസ്റ്റിലൂടെ

ഗോരഖ്പുര്‍: ബിജെപി എംഎല്‍എ ശകാരിച്ചതിനെത്തുടര്‍ന്ന് കരഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥ ചാരു നിഗം എന്തു കൊണ്ടു താന്‍ കരഞ്ഞു എന്നതു വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. താന്‍ കരഞ്ഞത് ബലഹീനത കൊണ്ടല്ലെന്നും തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കി പിന്തുണമൂലം വികാരാധീനയായതാണെന്നും ചാരു നിഗം തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഗോരഖ്പുര്‍ എംഎല്‍എ ഡോ.രാധാമോഹന്‍ ദാസ് അഗര്‍വാളിന്റെ ശകാരത്തെത്തുടര്‍ന്നായിരുന്നു ചാരു നിഗം കരഞ്ഞത്. പ്രദേശത്ത് വ്യാജമദ്യ വില്‍പനയ്ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എ ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. ‘നിങ്ങളോടെനിക്ക് ഒന്നും സംസാരിക്കാനില്ല. ഇങ്ങോട്ട് ഒന്നും പറയേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്.’ – ഡോ.…

Read More