കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തു ചാ​ടി ചീ​റ്റ​ക​ള്‍ ! ഉ​ത്ത​ര്‍​പ്ര​ദേ​ശ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന​താ​യി സം​ശ​യം

കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തു ചാ​ടി​യ ര​ണ്ട് ചീ​റ്റ​ക​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന​താ​യി സൂ​ച​ന. ഈ ​ര​ണ്ടു ചീ​റ്റ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ഉ​ത്ത​ര്‍​പ്ര​ദേ​ശ് വ​നം​വ​കു​പ്പ് മ​ധ്യ​പ്ര​ദേ​ശ് വ​നം​വ​കു​പ്പി​നോ​ട് തേ​ടി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തു ചാ​ടി​യ ര​ണ്ട് ചീ​റ്റ​ക​ള്‍ നി​ല​വി​ല്‍ മ​ധ്യ​പ്ര​ദേ​ശ് മേ​ഖ​ല​യി​ലേ​ക്ക് ത​ന്നെ തി​രി​കെ എ​ത്തു​ന്ന​താ​യും നി​ഗ​മ​ന​മു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജാ​ഗ​രൂ​ക​രാ​യി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് വ​നം​വ​കു​പ്പ് പ്ര​തി​ക​രി​ച്ചു. ര​ണ്ട് ചീ​റ്റ​ക​ള്‍ തി​രി​കെ മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തു​ന്ന​ത് വ​രെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പ്രാ​ബ​ല്യ​ത്തി​ല്‍ തു​ട​രു​മെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ വെ​ര്‍​ച്വ​ല്‍ മീ​റ്റി​ങ്ങും ന​ട​ത്തി​യി​രു​ന്നു. റേ​ഡി​യോ കോ​ള​റി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​നം കൈ​കൊ​ള്ളു​ക ചീ​റ്റ പ്രൊ​ജ്ക്ട് സ്റ്റി​യ​റി​ങ് ക​മ്മി​റ്റി​യാ​യി​രി​ക്കും. ഇ​ര തേ​ട​ലി​നും മ​റ്റു​മാ​യി വി​ശാ​ല​മാ​യ പു​ല്‍​പ്ര​ദേ​ശം ചീ​റ്റ​ക​ള്‍​ക്ക് അ​നി​വാ​ര്യ​മാ​ണ്. ചീ​റ്റ​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ഇ​ത്ത​രം മേ​ഖ​ല​ക​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കു​റ​വാ​ണെ​ന്നും…

Read More

ചീ​റ്റ​ക​ളെ​ക്കാ​ണാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്ക​രു​ത് ! എ​ന്നെ​പ്പോ​ലും ക​യ​റ്റി വി​ട​രു​ത്; വാ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി മോ​ദി…

ന​മീ​ബി​യ​യി​ല്‍ നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച ചീ​റ്റ​പ്പു​ലി​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ര്‍​ക്കും അ​നു​വാ​ദം കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചീ​റ്റ​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ‘ചീ​റ്റ മി​ത്ര’ വ​ള​ണ്ടി​യ​ര്‍​മാ​രോ​ട് ഇ​ക്കാ​ര്യം നി​ര്‍​ദ്ദേ​ശി​ച്ച​ത്. അ​വ ഇ​ണ​ങ്ങു​ന്ന​തു​വ​രെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കോ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കോ ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​ത്. താ​ന്‍ വ​ന്നാ​ല്‍​പ്പോ​ലും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് തീ​ര്‍​ത്തു പ​റ​യ​ണ​മ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു. ചീ​റ്റ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹം വ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​ര്‍​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്ന മോ​ദി​യു​ടെ ചോ​ദ്യ​ത്തോ​ട് മ​നു​ഷ്യ​രാ​ണ് മൃ​ഗ​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യെ​ന്നാ​യി​രു​ന്നു വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ മ​റു​പ​ടി. അ​തു​കൊ​ണ്ടു ത​ന്നെ മൃ​ഗ​ങ്ങ​ളെ​യ​ല്ല മ​റി​ച്ച് മ​നു​ഷ്യ​രെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കേ​ണ്ടെ​ന്നും മോ​ദി നി​ര്‍​ദേ​ശി​ച്ചു. ‘എ​ന്നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളെ നി​ങ്ങ​ള്‍ ത​ട​യ​ണം. ഞാ​ന്‍ വ​ന്നാ​ല്‍​പ്പോ​ലും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പ​റ​യ​ണം. എ​ന്റെ പേ​ര് പ​റ​ഞ്ഞു​വ​രു​ന്ന ബ​ന്ധു​ക്ക​ള്‍​ക്ക് പോ​ലും പ്ര​വേ​ശ​നം…

Read More

പുലിയിറച്ചി റൊമ്പ പ്രമാദം ! വെള്ളം കുടിക്കാനെത്തിയ ചീറ്റയെ ശാപ്പിടാന്‍ വായും തുറന്നു ചെന്ന മുതലയ്ക്ക് സംഭവിച്ചത്;വീഡിയോ കാണാം…

കരയില്‍ വീരശൂരപരാക്രമികളായ പലപല മൃഗങ്ങളുണ്ടെങ്കിലും വെള്ളത്തില്‍ രാജാവ് മുതലയാണ്. വെള്ളം കുടിക്കാന്‍ വരുന്ന ജീവികളെയാണ് മുതല മുഖ്യമായും പിടികൂടുന്നത്. ഇത്തരത്തില്‍ പുഴയില്‍ വെള്ളം കുടിക്കാന്‍ വന്ന ചീറ്റയെ പിടിക്കാന്‍ നോക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുതലയുടെ വായില്‍ നിന്ന് കഷ്ടിച്ചാണ് ചീറ്റ രക്ഷപ്പെടുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയുടെ തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്താണ് മുതല പതുക്കെ ചീറ്റയുടെ അരികില്‍ എത്തിയത്. അപകടം മനസിലാക്കിയ ചീറ്റ വെള്ളത്തിലേക്ക് കുതിച്ചു ചാടി.തുടര്‍ന്ന് അതിവേഗത്തില്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ചീറ്റയെ പിന്തുടരാന്‍ മുതല ശ്രമിക്കുന്നുണ്ടെങ്കിലും വേഗതയുടെ പര്യായമായ ചീറ്റ നിമിഷം നേരം കൊണ്ടാണ് കണ്ണില്‍ നിന്ന് മറയുന്നത്.

Read More