പുലിയിറച്ചി റൊമ്പ പ്രമാദം ! വെള്ളം കുടിക്കാനെത്തിയ ചീറ്റയെ ശാപ്പിടാന്‍ വായും തുറന്നു ചെന്ന മുതലയ്ക്ക് സംഭവിച്ചത്;വീഡിയോ കാണാം…

കരയില്‍ വീരശൂരപരാക്രമികളായ പലപല മൃഗങ്ങളുണ്ടെങ്കിലും വെള്ളത്തില്‍ രാജാവ് മുതലയാണ്. വെള്ളം കുടിക്കാന്‍ വരുന്ന ജീവികളെയാണ് മുതല മുഖ്യമായും പിടികൂടുന്നത്.

ഇത്തരത്തില്‍ പുഴയില്‍ വെള്ളം കുടിക്കാന്‍ വന്ന ചീറ്റയെ പിടിക്കാന്‍ നോക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുതലയുടെ വായില്‍ നിന്ന് കഷ്ടിച്ചാണ് ചീറ്റ രക്ഷപ്പെടുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയുടെ തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്താണ് മുതല പതുക്കെ ചീറ്റയുടെ അരികില്‍ എത്തിയത്.

അപകടം മനസിലാക്കിയ ചീറ്റ വെള്ളത്തിലേക്ക് കുതിച്ചു ചാടി.തുടര്‍ന്ന് അതിവേഗത്തില്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്.

ചീറ്റയെ പിന്തുടരാന്‍ മുതല ശ്രമിക്കുന്നുണ്ടെങ്കിലും വേഗതയുടെ പര്യായമായ ചീറ്റ നിമിഷം നേരം കൊണ്ടാണ് കണ്ണില്‍ നിന്ന് മറയുന്നത്.

Related posts

Leave a Comment