കോല്‍ക്കത്ത: പോലീസുകാരന്‍ സ്‌റ്റേഷനില്‍ ഡാന്‍സു കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കോല്‍ക്കത്തയില്‍ ഹിരാപൂര്‍ പോലീസ് സ്‌റ്റേഷനിലെ മൊണ്ടല്‍ എന്ന എസ്‌ഐ ആണ് വീഡിയോയില്‍ മതിമറന്ന് ആനന്ദനൃത്തമാടുന്നത്. എന്നാല്‍ സംഗതി വൈറലായതോടെ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയും, വീഡിയോ പകര്‍ത്തിയ പോലീസുകാരന് എതിരെയും അന്വേഷണം പ്രഖ്യാപിച്ചു. അതേ സമയം സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ഡാന്‍സ് കളിച്ചതെന്നാണ് സബ് ഇന്‍സ്‌പെക്ടര്‍ മൊണ്ടലിന്റെ ന്യായീകരണം. ബോളിവുഡ് ഹിറ്റ് ഗാനം ‘തുകുര്‍ തുകുര്‍ ദേക്തേ ഹോ ക്യാ’ എന്ന ഗാനത്തിനാണ് പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ നൃത്ത വൈദഗ്ധ്യം പുറത്തെടുത്തത്. പണി പോയാലും ഇത് ഒരു ഉപജീവനമാര്‍ഗം തെളിയിക്കുമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.
Read More