സ്വമേധയാ ചെയ്യുന്ന വേശ്യാവൃത്തി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി; വിധി ഊഴം കാത്തിരുന്ന ആളെ പോലീസ് വേശ്യാലയത്തില്‍ നിന്ന് അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന്

അഹമ്മദാബാദ്: സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി . പ്രലോഭിച്ചോ ബലം പ്രയാഗിച്ചോ കൈയേറ്റത്തിലൂടെയോ ചെയ്യപ്പെടുന്ന ലൈംഗികവൃത്തിയെ മാത്രമേ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയുകയുള്ളൂ എന്ന് കോടതി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370-ാം വകുപ്പ് ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. മുപ്പതുകാരനായ വിനോദ് പട്ടേല്‍ തനിക്കെതിരെ ഐ.പി.സി. 370 പ്രകാരം  ചുമത്തിയ കേസ് തള്ളക്കളയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഡല്‍ഹി നിര്‍ഭയ കേസിനെ തുടര്‍ന്ന് ഈ വകുപ്പില്‍ പുതിയ ചട്ടങ്ങള്‍ എഴുതിച്ചേര്‍ത്ത ഭാഗങ്ങളാണ് കോടതി വ്യാഖ്യാനിച്ചത്. ജനുവരിയില്‍ സൂറത്തിലെ ഒരു വേശ്യാലയത്തില്‍ നിന്നാണ് വിനോദ് പട്ടേലിനെ പോലീസ് കസ്‌ററഡിയിലെടുത്തത്. തന്റെ ഊഴവും കാത്ത് വെളിയിലിരിക്കുമ്പോഴായിരുന്നു  പോലീസെത്തിയത്. തുടര്‍ന്ന് ഐ.പി.സി. 370 വകുപ്പ് പ്രകാരവും കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്നെ…

Read More