എണ്ണിയാൽ തീരാത്തത്ര കേസുകൾ; മൂന്ന് ജില്ലയിലെ പിടികിട്ടാപുള്ളി; ഒടുവിൽ കാക്ക രഞ്ജിത്ത് പിടിയിലാകുമ്പോൾ കൂടെ ഒരു സ്ത്രീയും സുരക്ഷയൊരുക്കാൻ നാലംഗസംഘവും

വി​തു​ര: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി കാ​ക്ക ര​ഞ്ജി​ത്തും സം​ഘ​വും അ​റ​സ്റ്റി​ൽ. ക​ല്ലാ​റി​ന​ട​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ നി​ന്നാ​ണ് വി​തു​ര പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ഴ​ൽ​പ്പ​ണം പി​ടി​ച്ചു​പ​റി​ക്ക​ൽ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് പ​ണം ക​വ​ര​ൽ, സ്വ​ർ​ണക്ക​ട​ത്ത്, തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ര​ൽ, രേ​ഖ​ക​ളി​ല്ലാ​തെ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ സ്വ​ർ​ണം പി​ടി​ച്ചു​പ​റി​ക്ക​ൽ,

ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ട് പോ​യ ഏ​ജ​ന്‍റി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല്ലാ​ൻ ശ്ര​മി​ക്ക​ൽ, 50 ല​ക്ഷ​ത്തോ​ളം ഹ​വാ​ല പ​ണം കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഏ​ജ​ന്‍റി​ൽ നി​ന്നും പി​ടി​ച്ചു​പ​റി​ച്ച​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ​കാ​ക്ക ര​ഞ്ജി​ത്തി​ന്‍റെ പേ​രി​ലു​ണ്ട്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​തി വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ഡി​സി​പി​യി​ൽ നി​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​യോ​ടൊ​പ്പം ഒ​രു സ്ത്രീ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ​ക്ക് അ​ക​മ്പ​ടി സേ​വി​ച്ച ഗു​ണ്ടാ​സം​ഘ​ത്തെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട് വ​ള​യ​നാ​ട് കി​ണാ​ശേ​രി പീ​ടി​യേ​ക്ക​ൽ ഹൗ​സി​ൽ ഫൈ​ജാ​സ് (28), കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ പ​ന്തീ​ര​ങ്കാ​വ് പൂ​ളേ​ക്ക​ര നി​ജാ​സ് (35), കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ കൊ​ളാ​പ​റ​മ്പ് കൊ​ട​ശേ​രി​ത്താ​യം മാ​ക്കോ​ത്തി​ൽ ര​ജീ​ഷ് (33), കോ​ഴി​ക്കോ​ട് വ​ള​യ​നാ​ട് കി​ണാ​ശേ​രി കാ​വു​ങ്ങ​ൽ ഹൗ​സി​ൽ മ​നോ​ജ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​റ്റ് സം​ഘ​ങ്ങ​ളി​ൽ നി​ന്നും വ​ധ​ഭീ​ഷ​ണി ഉ​ള്ള​തി​നാ​ലാ​ണ് ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നാ​ണ് കാ​ക്ക ര​ഞ്ജി​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​തു​ര സി​ഐ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്. എ​ൽ. സു​ധീ​ഷ്, സി​പി​ഒ​മാ​രാ​യ നി​തി​ൻ, ഹാ​ഷിം, ര​തീ​ഷ്, ര​ജി​ത്, ലി​ജൂ​ഷാ​ൻ, പ്ര​ദീ​പ്, ഷാ​ഡോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ​ലാ​ൽ, ഷി​ബു​കു​മാ​ർ, നെ​വി​ൽ, സ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗു​ണ്ടാ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ഴി​ക്കോ​ട് പോ​ലീ​സി​ന് കൈ​മാ​റി.

Related posts

Leave a Comment