നിരപരാധിയായ യുവാവിന്റെ നട്ടെല്ലൊടിച്ച് പോലീസ് ! വാഹനമോഷ്ടാവായി ചിത്രീകരിച്ചു മൂന്നാംമുറ പ്രയോഗിച്ചു; ഉരുട്ടലും ഗരുഡന്‍ തൂക്കമുള്‍പ്പെടെയുള്ള ക്രൂരതകളുടെ കഥകള്‍ കേട്ട് ഞെട്ടി ജനങ്ങള്‍…

കസ്റ്റഡിമരണങ്ങളില്‍ നിന്ന് പോലീസ് പാഠം ഉള്‍ക്കൊള്ളുമെന്നു കരുതിയിരുന്നവരെയെല്ലാം വിഡ്ഢികളായി. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ യുവാവിന്റെ മേലാണ് പോലീസ് ഇത്തവണ കൈത്തരിപ്പ് തീര്‍ത്തത്. യുവാവിനെ വാഹനമോഷ്ടാവായി ചിത്രീകരിച്ച ശേഷം ഷര്‍ട്ട് ധരിക്കാന്‍ പോലും അനുവദിക്കാതെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്‍മുന്നില്‍വച്ചു ക്രൂരമായി മര്‍ദിച്ച ശേഷം വിലങ്ങണിയിച്ച് ജീപ്പില്‍ കയറ്റിയാണ് പോലീസ് കൃത്യനിര്‍വഹണം നടത്തിയത്. പിന്നീട് ഇയാളെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. അവിടെവച്ചാണ് ഗരുഡന്‍തൂക്കം, ഉരുട്ടല്‍ തുടങ്ങി മര്‍ദനമുറകള്‍ ഒന്നൊന്നായി പുറത്തെടുത്ത് ഇയാളുടെ നട്ടെല്ലൊടിച്ചത്. നട്ടെല്ലില്‍ പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവുമായി രൂപസാദൃശ്യമുണ്ടെങ്കിലും ആളുമാറിയെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. നെടുമങ്ങാട് പൂവത്തൂര്‍ വിജയവിലാസം വീട്ടില്‍ ബാബുവിന്റെ മകന്‍ സജിത് ബാബു(23)വാണ് പോലീസിന്റെ ഒടുങ്ങാത്ത ക്രൂരതയ്ക്ക് ഇരയായത്. കസ്റ്റഡിമരണങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന താക്കീതുകള്‍ കടലാസിലൊതുങ്ങുന്നതാണു പോലീസിന്റെ ധൈര്യം. വ്യാഴാഴ്ച രാവിലെ പൂവത്തൂരിലെ വീട്ടില്‍നിന്നാണു സി.ഐയുടെ…

Read More