വാക്‌സിനെടുക്കാത്തവര്‍ക്ക് ചെക്കിന്റെ ‘ചെക്ക്’ ! വാക്‌സിനെടുക്കാത്തവരെ വീട്ടിലിരുത്തുന്ന പരിപാടി ലോകവ്യാപകമാവുന്നു…

കോവിഡ് മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കേവലം ഒരു ആരോഗ്യപ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല കോവിഡ് ലോകത്തെ ബാധിച്ചത്. മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മെഖലകളില്‍ വരെ മനുഷ്യര്‍ക്ക് ഏറെ തിരിച്ചടിയാണ് ഈ ഭീകര വൈറസ് സമ്മാനിക്കുന്നത്. ഇതിനെ പൂര്‍ണ്ണമായി തടയാനുള്ള വഴിയൊന്നും ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ പ്രതിസന്ധിയില്‍ നിന്നും ഇപ്പോള്‍ മറികടക്കുവാനുള്ള ഏറ്റവും വലിയ പ്രതിവിധി കോവിഡ് പ്രതിരോധ വാക്‌സിന്‍ മാത്രമാണ്. രോഗം ഗുരുതരമാകാതെ കാക്കാനും, മരണനിരക്ക് കൂട്ടാതെ നോക്കാനും വക്‌സിന് കഴിയൂന്നു എന്നത് യാഥാര്‍ത്ഥ്യ ജീവിതത്തിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്. എന്നിട്ടും മതവിശ്വാസത്തിന്റെയും മറ്റ് തെറ്റിദ്ധാരണകളുടെയും പേരില്‍ വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്നവര്‍ മനുഷ്യകുലത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെയാണ് യൂറോപ്പില്‍ വീണ്ടും രോഗവ്യാപനം കടുക്കാന്‍ തുടങ്ങിയപ്പോള്‍, വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല…

Read More