നോസ്ട്രഡാമസ് പറയുന്നു, മുല്ലപ്പെരിയാര്‍ തകരും; ആ ദുരന്തത്തെ തടയാന്‍ മലകള്‍ക്കും ആവില്ല; 16-ാം നൂറ്റാണ്ടിലെ പ്രവചനം സത്യമാവാനുള്ള സാധ്യതകള്‍ ഇങ്ങനെ…

മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിന് എന്നും ഒരു തലവേദനയാണ്. 1895ല്‍ പണി കഴിപ്പിച്ച ഡാമിന്റെ ശക്തിയെക്കുറിച്ച് ഇപ്പോള്‍ പലവിധ ആശങ്കകളാണുയര്‍ന്നിരിക്കുന്നത്. ഡാമിലെ ജലനിരപ്പുയരുന്നത് ഡാമിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന വിലയിരുത്തലാണ് പൊതുവെയുള്ളതെങ്കിലും തമിഴ്‌നാട് അവരുടെ സ്വാധീനശക്തി ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ വിഷയം തങ്ങള്‍ക്ക് അനുകൂലമാക്കിയിരിക്കുകയാണ്. ഡാം തകര്‍ന്നാല്‍ വലിയൊരു ജനവിഭാഗവും ഭൂപ്രദേശവും ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഈ അവസ്ഥയിലാണ് ഫ്രഞ്ച് ചിന്തകനും പ്രവാചകനുമായ നോസ്ട്രഡാമസിന്റെ കവിത ശ്രദ്ധേയമാകുന്നത്. സുനാമിയുള്‍പ്പെടെ ലോകത്തു നടന്ന പല കാര്യങ്ങളും നൂറ്റാണ്ടുകള്‍ക്കു മുമ്പേ പ്രവചിച്ച നോസ്ട്രഡാമസ് ഒരു അദ്ഭുതമായാണ് ഇന്നും നിലകൊള്ളുന്നത്. അദ്ദേഹം എഴുതിയ ലെ പ്രൊഫസിസ് എന്ന ഗ്രന്ധത്തിലെ കവിത മുല്ലപ്പെരിയാറിനെക്കുറിച്ചാണെന്നാണ് പറയപ്പെടുന്നത്. ബിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രഡാമസ് രചിച്ച ‘ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില്‍…

Read More