300 കോടി ബജറ്റ് ഇട്ട ആര്‍.എസ് വിമലിന്റെ കര്‍ണന് എന്തുപറ്റി;നിര്‍മാതാവായ അമേരിക്കക്കാരന്‍ പിന്മാറിയപ്പോഴും ചിത്രം പുറത്തിറങ്ങുമെന്ന് പറഞ്ഞ സംവിധായകന് ഇപ്പം മിണ്ടാട്ടമില്ല

തിരുവനന്തപുരം: പൃഥിരാജിനെ നായകനാക്കി കര്‍ണന്‍ ചെയ്യുന്നു എന്ന് ആര്‍.എസ് വിമല്‍ പ്രഖ്യാപിച്ചത് മലയാള സിനിമാ ആരാധകരെയാകെ ത്രസിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.300 കോടി ബജറ്റില്‍ അമേരിക്കന്‍ വ്യവസായി വേണു കുന്നപ്പള്ളി ചിത്രം നിര്‍മിക്കുമെന്നായിരുന്നു വിമല്‍ പ്രഖ്യാപിച്ചത്. ”ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കര്‍ണ്ണന്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്” ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതാണിത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ പടത്തിനെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല. തന്റെ സ്വപ്‌ന സിനിമയെന്ന് വിമല്‍ വിശേഷിപ്പിച്ച ചിത്രം ആദ്യം 50 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ചിത്രം പ്ര്ഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ലൊക്കേഷന്‍ തേടി ആര്‍എസ് വിമല്‍ നടത്തിയ ഉത്തരേന്ത്യന്‍ യാത്രകളും ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ്…

Read More