അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഒന്നും ചെയ്യാതെ, വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ കാണുന്നത് അവിടത്തെ ഹീറോ നായകനാണ്. കാരണം അയാള്‍ക്ക് ഒമ്പത് മണിക്ക് വരാം. കാരവാന്, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. അപ്പോള്‍ ഞാന്‍ കരുതി നായകനാകാമെന്ന്. പ്രത്യേകിച്ച് ആഗ്രഹമില്ലാത്ത ഒരാള്‍ക്ക് എന്ത് വേണമെങ്കിലും ആകാമല്ലോ. എന്നാല്‍ രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ ഡയറക്ടര്‍ക്കാണ് പവര്‍ എന്നെനിക്ക് തോന്നി. അങ്ങനെയാണ് സംവിധായകന് ആകാന്‍ തീരുമാനിക്കുന്നത്. പക്ഷേ പിന്നീടു മനസിലായി നിര്‍മാതാവിനാണ് വിലയെന്ന്. ഇതോടെ ഞാന്‍ നിര്മാതാവാനും തീരുമാനിച്ചു.-ധ്യാൻ ശ്രീനിവാസൻ
Read MoreTag: dhyaan
ജീവിതത്തില്‍ ഒരുപാട് തവണ പറ്റിക്കപ്പെട്ടു ! തുറന്നു പറച്ചിലുമായി വിനീത് ശ്രീനിവാസന്…
ഗായകനായി എത്തി പിന്നീട് നടനായും സംവിധായകനായുമെല്ലാം മലയാള സിനിമ കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസന്. അച്ഛന് ശ്രീനിവാസന്റെ പാത പിന്തുടര്ന്ന് തന്നെയാണ് വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചത്. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് സംവിധായകന്, തിരക്കഥ രചന തുടങ്ങിയ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രന് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ ഇതാ താന്‍ തന്റെ ജീവിതത്തില്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന് ഇതേ കുറിച്ച് തുറന്നു പറഞ്ഞത്. വിനീതിന്റെ അനിയനും നടനും സംവിധായകനുമായ ധ്യാന്‍ പറ്റിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, ധ്യാന്‍ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നും താന്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞത്. ഒരിക്കല്‍ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ഇന്ന് വരെ…
Read More