കി​ണ​റ്റി​ല്‍ നി​ന്ന് ആ​വ​ശ്യ​ത്തി​ന് ഡീ​സ​ല്‍ കോ​രി​യെ​ടു​ക്കാം ! പാ​ത്ര​ങ്ങ​ളും കു​പ്പി​ക​ളു​മാ​യി ആ​ളു​ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ല്‍

ക​ഴി​ഞ്ഞ ദി​വ​സം ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞു ഡീ​സ​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ പ​രി​യാ​പു​ര​ത്തെ ഒ​രു കി​ണ​റ്റി​ല്‍ തീ​പി​ടി​ത്തം. സ​മീ​പ​ത്തെ മ​റ്റൊ​രു കി​ണ​റ്റി​ല്‍ ഡീ​സ​ല്‍ നി​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഡീ​സ​ല്‍ കോ​രി​യെ​ടു​ക്കാ​ന്‍ ആ​ളു​ക​ളു​ടെ തി​ക്കി​ത്തി​ര​ക്കാ​ണ്. പ​രി​യാ​പു​രം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ണ്‍​വ​ന്റി​ന്റെ കി​ണ​റ്റി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണു തീ ​ഉ​യ​ര്‍​ന്ന​ത്. കി​ണ​റും ക​വി​ഞ്ഞ് 20 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലേ​ക്കു തീ ​ഉ​യ​ര്‍​ന്നു. സ​മീ​പ​ത്തെ തെ​ങ്ങും പു​ളി​മ​ര​വും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. വെ​ള്ള​ത്തി​ന​ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന മോ​ട്ട​ര്‍ ആ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​ണ്‍​വ​ന്റി​ലെ മോ​ട്ട​റി​ന്റെ സ്വി​ച്ച് ഓ​ണാ​ക്കി​യ​തോ​ടെ​യാ​ണ്, ഡീ​സ​ല്‍ ക​ല​ര്‍​ന്നു​കി​ട​ന്ന വെ​ള്ള​ത്തി​ല്‍​നി​ന്ന് തീ ​ഉ​യ​ര്‍​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ക​ത്തി​യ തീ ​ഒ​ടു​വി​ല്‍ വൈ​കി​ട്ടോ​ടെ അ​ഗ്‌​നി​ര​ക്ഷാ സം​ഘം അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഉ​യ​ര്‍​ന്നു​ക​ത്തി​യ ശേ​ഷം പി​ന്നീ​ട് തീ ​കി​ണ​റി​ലേ​ക്ക് എ​ത്തു​ന്ന ഉ​റ​വ​ക​ളി​ല്‍ വ​ട്ടം​ചു​റ്റി​നി​ന്നു. സ​മീ​പ​ത്തെ കൊ​ല്ല​രേ​ട്ട് മ​റ്റ​ത്തി​ല്‍ ബി​ജു​വി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് ഡീ​സ​ല്‍ നി​റ​ഞ്ഞ​ത്. ചി​ല​ര്‍ ഡീ​സ​ല്‍…

Read More