ഡെല്‍റ്റാ വകഭേദം അതിവേഗം ബഹുദൂരം ! വാക്‌സിനേഷന്‍ കൊണ്ടു മാത്രം കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന; പ്രതിരോധശേഷിയുള്ളവര്‍ക്കും വാക്‌സിനെടുത്തവര്‍ക്കും വരാം…

കോവിഡിന്റെ ഡെല്‍റ്റാ വകഭേദ(B16172)ത്തെ ചെറുക്കാന്‍ വാക്‌സിനേഷന്‍ കൊണ്ടു മാത്രം കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ഈ വകഭേദം അതിവേഗം പടരുകയാണ്. ഇതില്‍ നിന്നു രക്ഷനേടാന്‍ വാക്സിനേഷന്‍ അപര്യാപ്തമാണെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്. ‘രണ്ട് ഡോസ് വാക്സീന്‍ എടുത്തതു കൊണ്ട് ആളുകള്‍ സുരക്ഷിതര്‍ ആണെന്നു കരുതേണ്ട. തുടര്‍ന്നും തങ്ങളെത്തന്നെ അവര്‍ സംരക്ഷിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മാസ്‌ക് ഉപയോഗിക്കണം, വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ കഴിയണം, കൈകള്‍ വൃത്തിയോടെ വയ്ക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഇതെല്ലാം എല്ലാവരും തുടര്‍ന്നു പോണം. വാക്സീന്‍ എടുത്തയാളാണെങ്കില്‍ പോലും ഇതെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചു സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തില്‍’. ലോകാരോഗ്യ സംഘടനയുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയാഞ്ജല സിമാവോ പറഞ്ഞു. ഡെല്‍റ്റ വകഭേദം ഇതിനോടകം 92 രാജ്യങ്ങളില്‍ വ്യാപിച്ചതായി…

Read More