അച്ഛനോടാണോ ഉണ്ണീ സിഗരറ്റ് ചോദിക്കുന്നത് ? ലോക്ക് ഡൗണ്‍ ടിക്ക് ടോക്ക് ചെയ്ത് ആഘോഷമാക്കി കൃഷ്ണകുമാറും മക്കളും; പൊളിച്ചടുക്കി ഹന്‍സികയും ദിയയും…

നാലു പെണ്‍മക്കളുള്ള നിലവിലെ ഏക മലയാള നടനായിരിക്കും കൃഷ്ണകുമാര്‍. താരത്തിന്റെ മക്കളും അച്ഛന്റെ പാതയിലാണ്. മൂത്ത മകള്‍ അഹാന ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. അഹാനയും സഹോദരിമാരും മലയാള സിനിമയില്‍ സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സികയും ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങുകയാണ്. അച്ഛനായ കൃഷ്ണകുമാറും മക്കളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലം ഡാന്‍സും പാട്ടും ടിക്ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം. മക്കളായ ഹന്‍സികയും ദിയയും ഒന്നിച്ചുള്ള ടിക്ടോക് വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍. ചിരിക്കൂ, സന്തോഷമായിരിക്കൂ, എന്നു കുറിച്ചു കൊണ്ടാണ് മക്കളുടെ ടിക്ടോക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിളക്കം സിനിമയില്‍ ദിലീപും കെപിഎസി ലളിതയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് ഹന്‍സികയും ദിയയും…

Read More