വന്ധ്യംകരണത്തിന്റെ പേരില്‍ നടക്കുന്നത് കൊടുംക്രൂരത ! വന്ധ്യംകരണത്തിനു ശേഷം കുടലുകള്‍ പുറത്തുവന്നും വൃഷണങ്ങള്‍ നീരുവന്നും നിരവധി നായ്ക്കള്‍ തെരുവില്‍ ചത്തുവീഴുന്നു;കോടികള്‍ ചിലവിട്ടു നടത്തുന്ന പദ്ധതി തെരുവു നായ്ക്കളുടെ അന്തകനാകുന്നതിങ്ങനെ…

തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ പേരില്‍ അരങ്ങേറുന്നത് കൊടുംക്രൂരതയെന്ന് ആരോപണം.വന്ധ്യംകരണം എന്ന പേരില്‍ നായകളെ കുടുബശ്രീ ക്യാമ്പുകളില്‍ കൊന്നൊടുക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. കേരളത്തിലുടനീളം നടത്തുന്ന ഈ പദ്ധതിക്ക് കോടികളാണ് ചിലവ്. നാല് ലക്ഷത്തിലധികം തെരുവ് നായകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവയെ മുഴുവന്‍ വന്ധ്യം കരിക്കാനുള്ള പദ്ധതികള്‍ ആണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് എല്ലാ ജില്ലകളിലും എബിസിഡി പദ്ധതി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ഡെസിഗ്‌നേറ്റഡ്) കാര്യങ്ങള്‍ നീക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഓരോ പഞ്ചായത്തിലെയും തെരുവുനായ്ക്കളുടെ എണ്ണം കണക്കാക്കും. തുടര്‍ന്ന് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് വന്ധ്യംകരണ നടപടികള്‍ പുരോഗമിക്കുക. ഈ വന്ധ്യംകരണ പ്രക്രിയകള്‍ക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. തികച്ചും അവിദഗ്ദരായ കുടുംബശ്രീയ്ക്ക് കൈമാറിയതോടെ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണമായും പാളിപ്പോയതായാണ് ലഭിക്കുന്ന ഫോട്ടോകള്‍ നല്‍കുന്ന സൂചനകള്‍. കുടുബശ്രീയുടെ…

Read More