വ​ന്ധ്യം​ക​ര​ണ​ത്തി​ലു​ണ്ടാ​യ പി​ഴ​വി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ ഇ​നി ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല ! ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍…

വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടും യു​വ​തി ഗ​ര്‍​ഭി​ണി​യാ​കു​ക​യും കു​ട്ടി ജ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ്ത്രീ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ലു​ധി​യാ​ന​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്കെ​തി​രെ സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വ് മ​ന്‍​ജി​ത് സി​ങ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ ആ​ശു​പ​ത്രി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വ​ന്ധ്യം​ക​ര​ണം 100 ശ​ത​മാ​നം വി​ജ​യ​ക​ര​മാ​ക​ണ​മെ​ന്നി​ല്ലെ​ന്നും സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് പി​ന്നീ​ടും ഗ​ര്‍​ഭി​ണി​യാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തി​നെ ചി​കി​ത്സാ​പ്പി​ഴ​വാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വാക്‌സിന്‍ നല്‍കാന്‍ എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി വന്ധ്യംകരിച്ചു ! വഴിമധ്യേ ഉപേക്ഷിച്ച ഭിന്നശേഷിക്കാരനും അവിവാഹിതനുമായ യുവാവ് അബോധാവസ്ഥയില്‍…

വാക്‌സിന്‍ നല്‍കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം ബധിരനും മൂകനുമായ 40കാരനെ വന്ധ്യംകരിച്ചതായി പരാതി. ലോക ജനസംഖ്യാദിനത്തിന് തൊട്ടുമുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട ടാര്‍ജറ്റ് തികയ്ക്കുന്നതിനു വേണ്ടി ആശാ വര്‍ക്കറാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോയി വന്ധ്യംകരിച്ചതെന്ന് ആരോപണം. ഭിന്നശേഷിക്കാരന്‍ അവിവാഹിതനാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എറ്റാ ജില്ലയിലാണ് സംഭവം. ധ്രുവ് കുമാര്‍ എന്നയാളാണ് വന്ധ്യംകരണത്തിന് വിധേയനായത്. ആശുപത്രിയിലേക്ക് കൊണ്ടുപോയി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ഭിന്നശേഷിക്കാരനെ ആശാ വര്‍ക്കര്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. വഴിമധ്യേ അബോധാവസ്ഥയിലായ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാക്സിന്‍ നല്‍കാമെന്ന് പറഞ്ഞ് ആശാ വര്‍ക്കര്‍ നീലം കുമാരിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനസംഖ്യാദിനമായ ജൂലൈ 11ന് മുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നല്‍കിയ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ്…

Read More

വന്ധ്യംകരണത്തിന്റെ പേരില്‍ നടക്കുന്നത് കൊടുംക്രൂരത ! വന്ധ്യംകരണത്തിനു ശേഷം കുടലുകള്‍ പുറത്തുവന്നും വൃഷണങ്ങള്‍ നീരുവന്നും നിരവധി നായ്ക്കള്‍ തെരുവില്‍ ചത്തുവീഴുന്നു;കോടികള്‍ ചിലവിട്ടു നടത്തുന്ന പദ്ധതി തെരുവു നായ്ക്കളുടെ അന്തകനാകുന്നതിങ്ങനെ…

തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ പേരില്‍ അരങ്ങേറുന്നത് കൊടുംക്രൂരതയെന്ന് ആരോപണം.വന്ധ്യംകരണം എന്ന പേരില്‍ നായകളെ കുടുബശ്രീ ക്യാമ്പുകളില്‍ കൊന്നൊടുക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. കേരളത്തിലുടനീളം നടത്തുന്ന ഈ പദ്ധതിക്ക് കോടികളാണ് ചിലവ്. നാല് ലക്ഷത്തിലധികം തെരുവ് നായകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവയെ മുഴുവന്‍ വന്ധ്യം കരിക്കാനുള്ള പദ്ധതികള്‍ ആണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് എല്ലാ ജില്ലകളിലും എബിസിഡി പദ്ധതി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ഡെസിഗ്‌നേറ്റഡ്) കാര്യങ്ങള്‍ നീക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഓരോ പഞ്ചായത്തിലെയും തെരുവുനായ്ക്കളുടെ എണ്ണം കണക്കാക്കും. തുടര്‍ന്ന് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് വന്ധ്യംകരണ നടപടികള്‍ പുരോഗമിക്കുക. ഈ വന്ധ്യംകരണ പ്രക്രിയകള്‍ക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. തികച്ചും അവിദഗ്ദരായ കുടുംബശ്രീയ്ക്ക് കൈമാറിയതോടെ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണമായും പാളിപ്പോയതായാണ് ലഭിക്കുന്ന ഫോട്ടോകള്‍ നല്‍കുന്ന സൂചനകള്‍. കുടുബശ്രീയുടെ…

Read More