അഴുക്കുചാലിലെ വെള്ളം കുടിച്ചാല്‍ 2000 രൂപ തരാമെന്ന് യുവാക്കള്‍ ! വെല്ലുവിളി ഏറ്റെടുത്ത് വയോധികന്‍; വീഡിയോ വൈറലാകുന്നു…

അഴുക്ക്ചാലിലെ മലിനമായ ജലം കുടിച്ചാല്‍ 2000 രൂപ തരാമെന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിച്ച് മലിനജലം കുടിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. കടുത്ത വിമര്‍ശനത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തിലാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 13ന് നടന്ന സംഭവമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. 60 വയസുകാരനായ പന്നലാല്‍ എന്ന വ്യക്തിയാണ് അഴുക്കുചാലിലെ മലിനജലം കുടിച്ചത്. ഓടയ്ക്ക് സമീപം നിന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന വെറ്റില അഴുക്കുവെള്ളത്തില്‍ വീണു. ഞാന്‍ അതെടുത്ത് ശുദ്ധ വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കള്‍ 2,000 രൂപ തരാം മലിനജനം കുടിച്ച് കാണിക്കാമോ എന്ന് ചോദിച്ച് വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് പന്നലാല്‍ ഏറ്റെടുത്തത്. യുവാക്കള്‍ പറഞ്ഞ പോലെ പണം തന്നെന്നും ഇയാള്‍ പറയുന്നു.

Read More