12കാരിയായ പേ​ര​ക്കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ മു​ത്ത​ശ്ശ​ൻ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പേ​ര​ക്കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ 64 കാ​ര​നെ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ന്ത്ര​ണ്ടു​കാ​രി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

അഴുക്കുചാലിലെ വെള്ളം കുടിച്ചാല്‍ 2000 രൂപ തരാമെന്ന് യുവാക്കള്‍ ! വെല്ലുവിളി ഏറ്റെടുത്ത് വയോധികന്‍; വീഡിയോ വൈറലാകുന്നു…

അഴുക്ക്ചാലിലെ മലിനമായ ജലം കുടിച്ചാല്‍ 2000 രൂപ തരാമെന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിച്ച് മലിനജലം കുടിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. കടുത്ത വിമര്‍ശനത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തിലാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 13ന് നടന്ന സംഭവമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. 60 വയസുകാരനായ പന്നലാല്‍ എന്ന വ്യക്തിയാണ് അഴുക്കുചാലിലെ മലിനജലം കുടിച്ചത്. ഓടയ്ക്ക് സമീപം നിന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന വെറ്റില അഴുക്കുവെള്ളത്തില്‍ വീണു. ഞാന്‍ അതെടുത്ത് ശുദ്ധ വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കള്‍ 2,000 രൂപ തരാം മലിനജനം കുടിച്ച് കാണിക്കാമോ എന്ന് ചോദിച്ച് വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് പന്നലാല്‍ ഏറ്റെടുത്തത്. യുവാക്കള്‍ പറഞ്ഞ പോലെ പണം തന്നെന്നും ഇയാള്‍ പറയുന്നു.

Read More

റോഡരികില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ തെന്നിവീണ് വൃദ്ധന് ദാരുണാന്ത്യം ! എറണാകുളത്ത് നടന്ന സംഭവം ഇങ്ങനെ…

റോഡരികില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ ചവിട്ടി തെന്നിവീണ് വൃദ്ധന് ദാരുണാന്ത്യം. എറണാകുളം കണ്ണമാലിയിലാണ് സംഭവം. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്‍ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോര്‍ജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. ഈ മാലിന്യത്തില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോര്‍ജിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ച ജോര്‍ജ് ദിവസവും രാവിലെ പള്ളിയില്‍ പോയി നേര്‍ച്ചയിടുന്നത് പതിവാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.…

Read More

ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ സമ്മതിച്ചാല്‍ 10000 രൂപ തരാമെന്ന് 80കാരന്റെ വാഗ്ദാനം ! വൃദ്ധനെ കൊന്ന് കുളത്തില്‍ തള്ളി യുവതിയുടെ ഭര്‍ത്താവ്…

മഹാരാഷ്ട്രയില്‍ 80 വയസുള്ള വൃദ്ധനെ കൊലപ്പെടുത്തിയ കേസില്‍ 33കാരന്‍ അറസ്റ്റില്‍. യുവാവിന്റെ ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ 10000 രൂപ തരാമെന്ന 80കാരന്റെ വാഗ്ദാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നവിമുംബൈയിലാണ് സംഭവം. കോടികളുടെ ആസ്തിയുള്ള ശ്യാമകാന്ത് തുക്കാറാം നായിക്കാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ നിരവധി കടകളും ഫ്ളാറ്റുകളും സ്ഥലങ്ങളും ഉള്ളതായി പൊലീസ് പറയുന്നു. ശ്യാമകാന്ത് ഇടയ്ക്കിടെ 33കാരന്റെ കടയില്‍ പോകാറുണ്ടെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 29ന് തന്റെ കൂടെ കിടക്ക പങ്കിടാന്‍ ഭാര്യയെ അയക്കുമോ എന്ന് 80കാരന്‍ യുവാവിനോട് ചോദിച്ചു. 5000 രൂപ തരാമെന്ന് ആദ്യം വാഗ്ദാനം നല്‍കി. പിന്നീട് തന്റെ ഗോഡൗണിലേക്ക് ഭാര്യയെ അയച്ചാല്‍ പതിനായിരം രൂപ തരാമെന്നായി 80കാരന്‍. ഇതില്‍ പ്രകോപിതനായ 33കാരന്‍ ശ്യാമകാന്തിനെ തള്ളിയിട്ടു. വീഴ്ചയുടെ ആഘാതത്തില്‍ 80കാരന്റെ തലയിടിച്ചു. ഉടന്‍ തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി…

Read More

പ്രളയത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം വീടിനു പുറത്തെത്തിക്കാനാവാതെ വലഞ്ഞ് വയോധികന്‍! ഭാര്യ മരിച്ചത് രണ്ടു ദിവസം മുമ്പ്; കനത്ത ഒഴുക്കുമൂലം രക്ഷാപ്രവര്‍ത്തനം വഴിമുട്ടി…

രണ്ടു ദിവസം മുമ്പ് പ്രളയത്തില്‍ അകപ്പെട്ട് മരണം സംഭവിച്ച ഭാര്യയുടെ മൃതദേഹം പുറത്തെത്തിക്കാനാവാതെ വലഞ്ഞ് വയോധികന്‍. കോഴഞ്ചേരി ചെങ്ങന്നൂര്‍ റൂട്ടില്‍ ആറാട്ടുപുഴ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുന്ന നെല്ലിക്കല്‍ ജംഗ്ഷനിലെ ആശിര്‍വാദ് വീട്ടിലെ കെ.കെ കോവില്‍ ആണ് ഭാര്യ അമ്മിണി അമ്മയുടെ മൃതദേഹവുമായി ഒറ്റപ്പെട്ടത്. നിലവില്‍ വീടിന്റെ രണ്ടാം നിലയിലാണ് ഇദ്ദേഹം ഭാര്യയുടെ മൃതദേഹവുമായി ഇരിക്കുന്നത്. ഇവരുടെ ഏക മകന്‍ അജിത് ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളജിലെ റിലീഫ് ക്യാമ്പില്‍ എത്തിയിട്ടുണ്ടെങ്കിലും ജലത്തിന്റെ ഒഴുക്ക് അതിശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതികഠിനമായി തുടരുകയാണ്. പലവിധത്തിലുള്ള രക്ഷാപ്രവര്‍ത്തനവും പരാജയപ്പെട്ട സ്ഥിതിയ്ക്ക് പമ്പയില്‍ തുഴഞ്ഞു പരിചയമുള്ള നാടന്‍തുഴക്കാര്‍ ചെറുവള്ളത്തില്‍ എത്തി മൃതദേഹം പുറത്തെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

Read More

അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച വൃദ്ധനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു ! സംഭവസ്ഥലത്ത് അംഗന്‍വാടിയും…

അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടിയെടുത്ത് കടക്കാന്‍ ശ്രമിച്ച വൃദ്ധനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. ഇന്നലെ രാവിലെ 11 മണിയോടെ പത്തനാപുരം പുന്നല ചാച്ചിപ്പുന്നയിലാണ് സംഭവം. ചെമ്പ്രാമണ്‍ രമേഷ് ഭവനില്‍ രമേശ് രമ്യ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി സ്വരലയയെയാണ് മാതാവില്‍ നിന്നും തട്ടിയെടുത്ത് ഓടിയത്. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി രക്ഷപെട്ടു. ചെമ്പ്രാമണ്ണിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് രമേഷിന് ജോലി സ്ഥലത്തേക്ക് ചോറുമായി വരുന്നതിനിടെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു സംഭവം നടന്നത്. ആളുകൂടിയതിനെത്തുടര്‍ന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇയാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു പാറശാല സ്വദേശി ദാസാ(65)ണ് പിടിയിലായത്. സംഭവം നടന്നതിന് സമീപത്തായി അംഗന്‍വാടിയും പ്രവൃത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇയാളെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായും നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ്…

Read More