വാട്‌സ് ആപ്പ് വെബ് വഴി ഇനി ചിത്രങ്ങള്‍ കിടിലനായി എഡിറ്റ് ചെയ്യാം ! പുതിയ ഫീച്ചര്‍ ഉപയോഗിക്കേണ്ട വിധം ഇങ്ങനെ…

സന്ദേശങ്ങള്‍ അയയ്ക്കാനായി തുടങ്ങിയ വാട്‌സ് ആപ്പ് ഇന്ന് ഏറെ പുരോഗമിച്ച് വേറൊരു തലത്തില്‍ എത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ പണമടയ്ക്കാനും അവശ്യസാധനങ്ങള്‍ ബുക്കു ചെയ്യാനുമൊക്കെ വാട്‌സ് ആപ്പിലൂടെ സാധിക്കും. ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന വാട്‌സാപ്പ് ഇപ്പോള്‍ ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാന്‍ സാധിക്കുന്നു. ഉപയോക്തൃ അനുഭവം വീണ്ടും മികച്ചതാക്കാന്‍ വാട്‌സാപ്പ് അതിന്റെ സവിശേഷതകള്‍ അടിക്കടി മെച്ചപ്പെടുത്തുന്നുമുണ്ട്. ഓഡിയോകളുടെ വേഗത ത്വരിതപ്പെടുത്തല്‍, ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഫോട്ടോകളും വീഡിയോയും അയയ്ക്കുന്നത് പോലുള്ള സവിശേഷതകള്‍ അടുത്തയിടെയാണ് ആപ്പില്‍ ചേര്‍ത്തത്. ഇപ്പോള്‍ വാട്‌സാപ്പ് വെബിലേക്ക് പുതിയ ഒരു സവിശേഷത കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഫോട്ടോ എഡിറ്റിംഗ് സവിശേഷതയാണ് പുതിയതതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡെസ്‌ക്ടോപ്പ് പതിപ്പില്‍ നിന്ന് ഫോട്ടോകള്‍ അയയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് എഡിറ്റു ചെയ്യാന്‍ സൗകര്യം അനുവദിക്കുന്നു. മുമ്പ് ഇതിനായി ഏതെങ്കിലും എഡിറ്റിംഗ് പ്രോഗ്രാമിനെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. പുതിയതായി ചേര്‍ത്ത ഈ…

Read More