കോഴിക്കോട്: ലൈംഗികാപവാദ കേസിനെ തുടര്‍ന്ന് മാറി നില്ക്കുക, തുടര്‍ന്ന് വീണ്ടും പദവിയില്‍ തിരിച്ചെത്തുക… പല മുന്നണികളും രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തുന്ന അവസരത്തില്‍ എട്ടാംതവണയും കളത്തിലിറങ്ങുക തുടങ്ങി കൗതുകകരമായ പല ചുഴികളും നിറഞ്ഞതാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം. മന്ത്രി എ.കെ.ശശീന്ദ്രന്റെ തേരോട്ടത്തെ പിടിച്ചുകെട്ടാന്‍ വിമത സ്ഥാനാര്‍ഥി യു.വി. ദിനേശ് മണിക്കാവുമോ ?ഇടത്, വലത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ കല്ലുകടി നേരിട്ട മണ്ഡലമായിരുന്നു എലത്തൂര്‍. എ.കെ.ശശീന്ദ്രന് മൂന്നാം തവണയും എലത്തൂരില്‍ മത്സരിക്കുന്നതിനെതിരേ എന്‍സിപിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. മന്ത്രിക്കെതിരേ ഉയര്‍ന്ന ലൈംഗികാപവാദം മുതല്‍ കെഎസ്ആര്‍ടിസിയിലെ പിടിപ്പുകേടുവരെയുള്ള വിമര്‍ശനങ്ങളാണ് മന്ത്രിക്ക് നേരിടാനുള്ളത്. ശശീന്ദ്രനെതിരേ പോസ്റ്ററുകള്‍ വരെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം ശശീന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.യുഡിഎഫിലാകട്ടെ പ്രതിസന്ധിക്ക് ഇപ്പോഴും അയവുവന്നിട്ടില്ല. യുഡിഎഫ് എന്നും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് സീറ്റ് നല്‍കാറ്. സി ക്ലാസ് മണ്ഡലമെന്ന…
Read MoreTag: election-2021
ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും; മെട്രോമാനെതിരേ ആഞ്ഞടിച്ച്പിണറായി വിജയൻ
പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പു പ്രചാരണ ജില്ലാ പര്യടനത്തിനെത്തിയ പിണറായി പട്ടാന്പിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീധരനെതിരേ പ്രതികരിച്ചത്. ഇ ശ്രീധരൻ എൻജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് പറഞ്ഞവസാനിപ്പിച്ചു. ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്മൂലം തിരുത്തുന്നത് കേസ് വരുന്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്നവുമില്ലെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാട്. ഇടതുപക്ഷത്തെ തർക്കാൻ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണ്. ഇടതിനെ ഇല്ലാതാക്കാൻ…
Read Moreഉമ്മന്‍ ചാണ്ടിയുടെ അനുനയ നീക്കങ്ങൾ ഫലം കണ്ടു; മോഹന്‍രാജ് മടങ്ങിയെത്തി; തിരിച്ചുവരവ് യുഡിഎഫ് പ്രവര്‍ത്തകരില്‍ ആവേശം
പത്തനംതിട്ട: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷന്‍ പി. മോഹന്‍രാജിന്റെ തിരിച്ചുവരവ് യുഡിഎഫ് പ്രവര്‍ത്തകരില്‍ ആവേശം ഉളവാക്കി. ആറന്മുള മണ്ഡലം യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാനായി പത്തനംതിട്ടയിലെത്തിയ ഉമ്മന്‍ ചാണ്ടി നടത്തിയ അനുനയ നീക്കങ്ങളിലാണ് ഫലം കണ്ടത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, കെപിസിസി മുന്‍ പ്രസിഡന്റുമാരായ വി.എം. സുധീരന്, എം.എം. ഹസന് എന്നിവര്‍ മോഹന്‍രാജുമായി സംസാരിച്ച് കളമൊരുക്കിയിക്കിയിരുന്നു. ജില്ലയിലെ ഘടകകക്ഷി നേതാക്കളും സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുടെ അഭിപ്രായം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദ് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയുണ്ടായി. അടച്ചിട്ട മുറിയിൽ ചർച്ചപാലക്കാട്ട് കോണ്‍ഗ്രസിന് റിബല്‍ ഭീഷണി ഉയര്‍ത്തിയ എ.വി. ഗോപിനാഥിനെ അനുനയിപ്പിച്ചതിനു പിന്നാലെയാണ് പി. മോഹന്‍രാജിനെയും ഉമ്മന്‍ചാണ്ടി അനുനയിപ്പിച്ചത്. ആറന്മുള മണ്ഡലത്തില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് ഞായറാഴ്ച…
Read Moreഡോളർ,സോളാർ, ട്രഷറി തട്ടിപ്പുകൾ, എല്‍ഡിഎഫിനെ നേരിടാന്‍ വെടിയുണ്ട ! ബിജെപി നുഴഞ്ഞു കയറ്റം ആഭ്യന്തരവകുപ്പിലേക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പിലേക്ക് നുഴഞ്ഞുകയറി ബിജെപി. ആഭ്യന്തരവകുപ്പിന്റെ വീഴ്ച പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കരുക്കുകള്‍ നീക്കുന്നത്. ഇതിന് പുറമേ സോളാര്‍ കേസും ഡോളര്‍ കേസും ട്രഷറി തട്ടിപ്പും ആയുധമാക്കി ബിജെപി ഇടത്, വലത് മുന്നണികളെ സൈബര്‍ അങ്കത്തട്ടില്‍ കടന്നാക്രമിക്കുന്നുണ്ട്. “ഡോളര്‍ കടത്തിയും ഉണ്ട മോഷ്ടിച്ചും ട്രഷറി തട്ടിച്ചും നേതാക്കള്‍ വെട്ടിയത് കോടികള്‍. പിണറായി വാഴ്ചയിലെ ചില വീഴ്ചകള്‍’ എന്ന ഹാഷ്ടാഗിലാണ് ബിജെപിയുടെ സൈബര്‍ വിഭാഗം സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. പോലീസിന്റെ വെടിയുണ്ട മോഷ്ടിക്കണമെങ്കില്‍ ഉറപ്പായും ഇടതുപക്ഷം വരണം എന്നാണ് പോസ്റ്റ്. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തരവകുപ്പിനെ തന്നെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ വെടിയുണ്ട വിഷയം പ്രചാരണ ആയുധമാക്കിയത്. പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ച വെടിയുണ്ടകളില്‍ 7200 എണ്ണം കാണാതായെന്നായിരുന്നു ആരോപണം. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എസ്എപിയിലെ…
Read Moreപത്രിക സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ലതിക സുഭാഷ് തെരഞ്ഞെടുപ്പ് ഗോദ വിടാത്തത് യുഡിഎഫിനെ വെട്ടിലാക്കുന്നു
ഏറ്റുമാനൂർ: പത്രിക സമർപ്പണത്തുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുന്പോഴും സംഘർഷഭരിതമാണ് ഏറ്റുമാനൂരിലെ രാഷ്ട്രീയ ചുറ്റുപാട്. സ്ഥാനാർഥി നിർണയം ബിജെപിയെ വലയ്ക്കുന്പോൾ ലതിക സുഭാഷ് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്നു പിന്തിരിയാത്തത് യുഡിഎഫിനെ വെട്ടിലാക്കുന്നു. ഏറ്റുമാനൂർ സീറ്റിനെച്ചൊല്ലി ബിജെപി -ബിഡിജെഎസ് കലഹം അവസാന നിമിഷമെങ്കിലും സമവായത്തിലെത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാർഥിയായി ബിഡിജഐസ് പ്രഖ്യാപിച്ച ജില്ലാ വൈസ് പ്രസിഡന്റ് എൻ. ശ്രീനിവാസനെ അംഗീകരിക്കില്ലെന്ന നിലപാടിലാണു ബിജെപി നേതൃത്വം. നേരത്തേ, ഭരത് കൈപ്പാറേടനെ പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്നു പിൻവലിച്ചിരുന്നു. സ്ഥാനാർഥിയെ ഇനി മാറ്റില്ലെന്നാണ് ബിഡിജഐസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്. ഏറ്റുമാനൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവൻ ഇന്നലെയും യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് ഇന്നു രാവിലെയും നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫും യുഡിഎഫും പ്രചരണ രംഗത്തു മുന്നേറുന്പോൾ കോണ്‍ഗ്രസ് വിട്ടുവന്ന ലതിക സുഭാഷും ഒപ്പമുണ്ട്. മണ്ഡലത്തിൽ മിക്കയിടത്തും ലതിക…
Read Moreഅതു കെണി! മുല്ലപ്പള്ളി മരത്തിൽ കണ്ടു, സുധാകരൻ മാനത്തും; നേതാക്കൾക്ക് ആളെ അത്ര അങ്ങോട്ടു മനസിലായില്ലാന്നു തോന്നുന്നു; ആ രഹസ്യം ഇങ്ങനെ…
എം.ജെ.ശ്രീജിത്ത് തിരുവനന്തപുരം: ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ.സുധാകരൻ മത്സരിക്കാത്തതിനു കാരണം മണ്ഡലത്തിൽ തളയ്ക്കപ്പെടുമെന്നതല്ലെന്നു സൂചന. ഡിസിസിയുടെ എതിർപ്പും അത്ര വലിയ പ്രശ്നമൊന്നുമല്ല. കപ്പിനും ചൂണ്ടിനും ഇടയിൽ നിൽക്കുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നീക്കത്തിനു കുരുക്കാകും എന്നതാണ് യഥാർഥ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കെ സുധാകരന്റെ ആഗ്രഹവും ആത്യന്തിക ലക്ഷ്യവും കെപിസിസി പ്രസിഡന്റ് സ്ഥാനം ആണ്. അദ്ദേഹത്തിന്റെ പേര് പലവട്ടം ചർച്ചകളിൽ വന്നെങ്കിലും ഇതുവരെ കെപിസിസി പ്രസിഡൻറ് സ്ഥാനം ലഭിച്ചിട്ടില്ല. ഗ്രൂപ്പ് സമവാക്യവും മറ്റു നേതാക്കളുടെ കളികളുമാണ് കെ.സുധാകരന് ആ സ്ഥാനം ലഭിക്കാത്തതിന്റെ പ്രധാന കാരണം. ഇതിൽ അദ്ദേഹം ഏറെ ദുഃഖിതനുമാണ്. നേതൃമാറ്റം എന്ന ആവശ്യമുന്നയിച്ചു കോൺഗ്രസിൽ കലാപം നടത്തിയിട്ടുള്ള കെ.സുധാകരൻ അപ്പോഴെല്ലാം ലക്ഷ്യംവച്ചതു കെപിസിസി പ്രസിഡൻറ് സ്ഥാനം ആണ്. ഈ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ഉയർന്നപ്പോഴും സുധാകരൻ മനസിൽ കണ്ടതു കെപിസിസി പ്രസിഡൻറ്…
Read Moreപിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്കി ഗാന്ധിഭവനിലെ അമ്മമാര്‍
പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ സമ്മാനിച്ചു. കരകൗശലവസ്തുക്കളും, പാഴ്വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ചവിട്ടികളുമൊക്കെ നിര്‍മിക്കുന്ന അമ്മമാര്‍ അവ ഗാന്ധിഭവനിലെ വില്‍പനശാലയിലൂടെ വിറ്റുകിട്ടുന്ന തുക സ്വരുക്കൂട്ടിവച്ച് അതില്‍ നിന്നൊരു പങ്കാണ് പിണറായിക്ക് സമ്മാനിച്ചത്. കഴിഞ്ഞ തവണയും പിണറായിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സമ്മാനിച്ചതും ഗാന്ധിഭവനിലെ അമ്മമാരായിരുന്നു. തിരുവിതാംകൂര്‍ മുന്‍ ദിവാനായിരുന്ന സര് സി പി രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലുള്ള ഒന്‍പത് അമ്മമാര്‍ ചേര്‍ന്ന് തിരുവനന്തപുരം എ കെ ജി സെന്ററിലെത്തിയായിരുന്നു അന്ന് തുക കൈമാറിയത്. മുഖ്യമന്ത്രിയാകും മുന്‍പ് 2014 ഡിസംബറില്‍ ഗാന്ധിഭവന് സന്ദര്‍ശിച്ച പിണറായി ഗാന്ധിഭവന് അന്തേവാസികള്‍ക്കൊപ്പം അവരുടെ ഓരോരുത്തരുടെയും കഥകള്‍ ചോദിച്ചും ആശ്വസിപ്പിച്ചും ഒന്നര മണിക്കൂറോളം സമയം ചിലവഴിച്ചിരുന്നു.നേതാവില്‍ നിന്നുള്ള ആര്‍ദ്രസമീപനം ഗാന്ധിഭവനിലെ അമ്മമാരെ ഏറെ ആകര്‍ഷിച്ചു. തങ്ങളുടെ ഹൃദയത്തില്‍ ഇടംനേടി മടങ്ങിയ നേതാവ്…
Read Moreപോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് 4,02,498 പേർ, കൂടുതൽ അപേക്ഷ കണ്ണൂരിൽ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 4,02,498 പേർ. 9,49,161 പേർക്കാണ് കേരളത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 8,87,699 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്. കണ്ണൂരിലാണ് കൂടുതൽ പേർ അപേക്ഷിച്ചത്. 42,214 പേർ. ഏറ്റവും കുറവ് അപേക്ഷകർ വയനാട്ടിലാണ്. 7606 പേർ. അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക്: കാസർഗോഡ്ട്: 12374, കോഴിക്കോട്: 38036, മലപ്പുറം: 31493, പാലക്കാട്: 27199, തൃശൂർ: 41095, എറണാകുളം: 38770, ഇടുക്കി: 11797, കോട്ടയം: 29494, ആലപ്പുഴ: 29340, പത്തനംതിട്ട: 21407, കൊല്ലം: 29929, തിരുവനന്തപുരം: 41744.
Read Moreശബരിമല യുവതിപ്രവേശം; നമ്മൾ ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിൽ; സിപിഎം നിലപാടെല്ലാം ഭരണം കിട്ടിയാൽ നടപ്പാക്കാനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി
തിരുവനന്തപുരം: സിപിഎം നിലപാടെല്ലാം ഭരണം കിട്ടിയാൽ നടപ്പാക്കാനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് തുല്യനീതിയുടെ പ്രശ്നമുണ്ടെങ്കിലും ഇന്നത്തെ സമൂഹത്തിൽ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സാമൂഹിക സംഘർഷം ഒഴിവാക്കുക എന്നതാണ് പാർട്ടി നയം. ശബരിമല യുവതി പ്രവേശത്തിൽ സുപ്രീം കോടതി വിധിവരെ ക്ഷമിച്ചിരിക്കുക എന്നതാണ്. വിധി വന്നാൽ അതിന്റെ സ്വഭാവം പരിശോധിച്ച ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കും. ശബരിമലയിൽ തുല്യനീതിയുടെ പ്രശ്നം ഉണ്ടെങ്കിലും നമ്മൾ പുരുഷാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ യുവതി പ്രവേശനം നടപ്പാക്കാനാകില്ലെന്നും പിബി അംഗം വിശദീകരിച്ചു. ആർ.ബാലശങ്കറിന്റെ വിവാദ പ്രസ്താവന ബിജെപി വിഭാഗിയതയിൽ ശ്രദ്ധകിട്ടാൻ വേണ്ടി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണെന്നും ബേബി പറഞ്ഞു. കേന്ദ്ര ഏജൻസികൾ കുരച്ചുചാടുന്ന കേരളത്തിൽ ബിജെപി എന്ത് ഡീലാണ് സിപിഎമ്മുമായി…
Read Moreകുന്നത്തുനാട്ടിൽ പൊടിപാറും പോരാട്ടം; ചതുഷ്കോണ മത്സരത്തിൽ ഹാട്രിക് തേടി സജീന്ദ്രൻ
കൊച്ചി: സംസ്ഥാനത്തു മറ്റൊരിടത്തുമില്ലാത്ത മത്സരത്തിനാണ് ഇത്തവണ കുന്നത്തുനാട് സാക്ഷ്യംവഹിക്കുന്നത്. പുതുതലമുറ രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി 20യുടെ വളര്‍ച്ചകൊണ്ടു ശ്രദ്ധേയമായ ഈ മണ്ഡലത്തില്‍ കടുപ്പമേറിയ ചതുഷ്കോണ മത്സരം അരങ്ങു കൊഴുപ്പിക്കുന്നു. തുടർച്ചയായി രണ്ടുതവണ ജയിച്ച സിറ്റിംഗ് സീറ്റെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ് മത്സരത്തിനിറങ്ങുമ്പോള്‍ മുന്‍പു ജയിച്ചതിന്റെ ഓർമകളുമായി ഇടതുമുന്നണിയും ശക്തിതെളിയിക്കാന്‍ ബിജെപിയും പൊരുതുന്നു. ഇതിനുപുറമെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ തിളങ്ങുന്ന വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനുള്ള ട്വന്റി 20യുടെ ചടുലനീക്കങ്ങള്‍. നിലവിൽ പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തുനാട്. 13 തെരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ മാത്രമാണ് മണ്ഡലം ഇടത്തോട്ടു തിരിഞ്ഞത്. സാധാരണനിലയില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്ന മണ്ഡലമാണ് ഇതെന്നു യുഡിഎഫ് പറയുന്നു. എന്നാല്‍ ഇത്രയും ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പുകളിലൊന്നും ലഭിച്ചിട്ടില്ല. 2011ൽ ലഭിച്ച 8,372 വോട്ടിന്റെ ഭൂരിപക്ഷം 2016ൽ 2,679 ആയി കുറഞ്ഞിരുന്നു. യുഡിഎഫ് തരംഗം വീശിയ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍…
Read More