ഇത് എനിക്ക് വേണം ഇത് ഞാനെടുക്കുകയാ ! പാതിരാത്രിയില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി സിനിമാ ഡയലോഗുകള്‍ പറഞ്ഞ് കള്ളന്മാര്‍; മണ്ണുത്തിയില്‍ നടന്ന തെളിവ് അവശേഷിപ്പിക്കാത്ത മോഷണം സിനിമകളെ വെല്ലുന്നത്…

വീട്ടുകാരെ വിളിച്ചുണര്‍ത്തിയിട്ട് ഞങ്ങള്‍ മോഷ്ടാക്കളാണെന്നു പറയുന്ന കള്ളന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ ? തൃശ്ശൂര്‍ മുല്ലക്കരയിലെ മുല്ലക്കരയിലെ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള. ഡോ. ക്രിസ്റ്റോയുടെ വീട്ടിലാണ് മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ കവര്‍ച്ചയക്കായി കഴിഞ്ഞ രാത്രി കയറിയത്. ക്ലിനിക്കിന്റെ ചെറിയ ഡോര്‍ തുറന്നു കയറിയ മോഷ്ടാക്കള്‍ വീട്ടുകാരെ തട്ടിയുണര്‍ത്തുകയായിരുന്നു. വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാര്‍ വരെ അമ്പരന്നു പോയി. ക്ലിനിക്കിന്റെ ദുര്‍ബലമായ വാതില്‍ തകര്‍ത്താണ് കള്ളന്മാര്‍ അകത്തു കടന്നത്. അകത്തേക്ക് കടക്കുമ്പോള്‍ വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും കൈക്കലാക്കി.ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.” പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത്…

Read More