ഇത് എനിക്ക് വേണം ഇത് ഞാനെടുക്കുകയാ ! പാതിരാത്രിയില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി സിനിമാ ഡയലോഗുകള്‍ പറഞ്ഞ് കള്ളന്മാര്‍; മണ്ണുത്തിയില്‍ നടന്ന തെളിവ് അവശേഷിപ്പിക്കാത്ത മോഷണം സിനിമകളെ വെല്ലുന്നത്…

വീട്ടുകാരെ വിളിച്ചുണര്‍ത്തിയിട്ട് ഞങ്ങള്‍ മോഷ്ടാക്കളാണെന്നു പറയുന്ന കള്ളന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ ? തൃശ്ശൂര്‍ മുല്ലക്കരയിലെ മുല്ലക്കരയിലെ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള. ഡോ. ക്രിസ്റ്റോയുടെ വീട്ടിലാണ് മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ കവര്‍ച്ചയക്കായി കഴിഞ്ഞ രാത്രി കയറിയത്. ക്ലിനിക്കിന്റെ ചെറിയ ഡോര്‍ തുറന്നു കയറിയ മോഷ്ടാക്കള്‍ വീട്ടുകാരെ തട്ടിയുണര്‍ത്തുകയായിരുന്നു. വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാര്‍ വരെ അമ്പരന്നു പോയി. ക്ലിനിക്കിന്റെ ദുര്‍ബലമായ വാതില്‍ തകര്‍ത്താണ് കള്ളന്മാര്‍ അകത്തു കടന്നത്. അകത്തേക്ക് കടക്കുമ്പോള്‍ വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും കൈക്കലാക്കി.ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.” പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത്…

Read More

ഇന്‍സ്റ്റഗ്രാമിലൂടെ തുടങ്ങിയ പ്രണയം മൂത്തപ്പോള്‍ കോളജ് വിദ്യാര്‍ഥിനായായ കാമുകിയ്ക്ക് സമ്മാനിച്ചത് കഞ്ചാവും മദ്യവും ! പിന്നീട് കഞ്ചാവിനും മദ്യത്തിനും പണം കണ്ടെത്താനായി കമിതാക്കള്‍ തെരഞ്ഞെടുത്ത വഴി ഞെട്ടിക്കുന്നത്…

മോഷണക്കേസില്‍ അറസ്റ്റിലായ കമിതാക്കളെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം വഴിയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ രാജുവിനെ കോളജ് വിദ്യാര്‍ഥിനിയായ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയതെന്നും പോലീസ് വെളിപ്പെടുത്തി. മദ്യവും കഞ്ചാവും വാങ്ങുവാന്‍ പണമില്ലാതെ വന്നപ്പോള്‍ ഇരുവരും മോഷണവും പിടിച്ചു പറിയും പതിവാക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക തുടങ്ങിയവയാണ് ഇരുവരും നടത്തി വന്നത്. ഒടുവില്‍ ഇരുവരും അറസ്റ്റിലായി. ചെന്നൈ സ്വദേശികളായ സ്വാതി(20), രാജു (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ഇരുവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ…

Read More

മകന്റെ സുഹൃത്തെന്നു പറഞ്ഞെത്തിയ യുവാക്കള്‍ വയോധികയോടു ചെയ്തത് ഞെട്ടിപ്പിക്കുന്നത്; ഒടുവില്‍ ഉണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്ന് സ്ഥലം കാലിയാക്കി; ചെങ്ങന്നൂരില്‍ നടന്നത് ഇതൊക്കെ…

ചെങ്ങന്നൂര്‍: മകന്റെ സുഹൃത്തെന്ന വ്യാജേനയെത്തിയ യുവാക്കള്‍ വയോധികയെ കബളിപ്പിച്ച് മൂന്നു പവന്റെ സ്വര്‍ണം കവര്‍ന്നു. കൊഴുവല്ലൂര്‍ സ്വദേശിനിയായ അറുപതുകാരിയുടെ മാലയും ലോക്കറ്റും ഉള്‍പ്പെടെയാണ് അപഹരിച്ചത്. ഒരാഴ്ച മുമ്പ് ഫോണില്‍ ഒരാള്‍ വിളിച്ച് വിദേശത്തു ജോലിയുള്ള മകന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി. മകന്റെ കുടുംബത്തെക്കുറിച്ചും വീട്ടിലുള്ള മറ്റു കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുകയും മകന്റെ ജോലിസ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം എത്തിയ ആളാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൈവശം മകന്‍ അഞ്ചു ലക്ഷം രൂപ തന്നയച്ചിട്ടുണ്ടെന്നും അതു വാങ്ങാന്‍ തിരുവല്ലയില്‍ എത്താനും നിര്‍ദേശിച്ചു. പണത്തിന്റെ വിവരം മകന്റെ ഭാര്യയോടോ മറ്റു മക്കളോടോ വെളിപ്പെടുത്തരുതെന്നും അമ്മയുടെ അക്കൗണ്ടില്‍ ബാങ്കില്‍ രഹസ്യമായി അടയ്ക്കണമെന്ന് പറഞ്ഞതായി ഇയാള്‍ പറഞ്ഞു. ഇതോടെ രഹസ്യമായി പണം വാങ്ങാന്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയ വയോധികയെ യുവാവ് വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. ഇവരെ തിരിച്ചറിയുന്നതിനായി സമീപത്തെ കടയില്‍ നിന്നും…

Read More