സിപിഎം സംസ്ഥാന സമ്മേളനത്തിന് വി.എസ് പതാക ഉയർത്തിയതോടെ തുടക്കമായി; പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു

തൃശൂർ: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കമായി. റീജണൽ തീയറ്ററിൽ രാവിലെ പത്തിനു പാർട്ടിയിലെ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനാണ് പതാക ഉയർത്തിയത്.പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ 87 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം 566 പ്രതിനിധികളാണു പങ്കെടുക്കുക.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പാ​​​ർ​​​ട്ടി ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ഇ​​​ന്നു മു​​​ത​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും ആ​​​വ​​​ർ​​​ത്തി​​​ക്കും. സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത് ഉ​​​യ​​​രു​​​ന്നി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​മാണു ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഉയർന്നത്. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ന്‍റെ സാ​​​മ്പ​​ത്തി​​​ക ത​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണ​​​വും ക​​​ണ്ണൂ​​​രി​​​ലെ രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും കൂ​​​ടി ച​​​ർ​​​ച്ച​​​യാ​​​കു​​​മ്പോ​​​ൾ സ​​​മ്മേ​​​ള​​​നം പാ​​​ർ​​​ട്ടി​​​യു​​​ടെ രാ​​ഷ്‌​​ട്രീ​​​യ പ​​​രീ​​​ക്ഷ​​​ണ​​വേ​​​ദികൂ​​​ടി​​​യാ​​​കും.

കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി ഒ​​​രു ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള ബ​​​ന്ധം വേ​​​ണ്ടെ ന്നു ​​​സി​​​പി​​​എ​​​മ്മും ബ​​​ന്ധം വേ​​​ണ​​​മെ​​​ന്നു സി​​​പി​​​ഐ​​​യും നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​മ്പോ​​​ൾ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും എ​​​ങ്ങ​​​നെ ഒ​​​രു​​​മി​​​ച്ചു​​​പോ​​​കാ​​​നാ​​​കു​​​മെ​​​ന്ന ചോ​​​ദ്യ​​​വും പ്ര​​​സ​​​ക്ത​​​മാ​​​ണ്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് വി​​​ഷ​​​യ​​​ത്തി​​​ൽ യെ​​​ച്ചൂ​​​രി ന​​​ൽ​​​കു​​​ന്ന മ​​​റു​​​പ​​​ടി സി​​​പി​​​എ​​​മ്മി​​​നെ സം​​​ബ​​​ന്ധി​​​ച്ചു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

Related posts