കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് റെഡിയാക്കാം ! 50000 രൂപ വാങ്ങിനല്‍കാമെന്നു പറഞ്ഞ് മരണവീടുകളില്‍ എത്തി നടത്തുന്ന തട്ടിപ്പ് ഇങ്ങനെ…

കോവിഡ് ബാധിതനായി മരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തരാമെന്നും ഇതുവഴി 50000 രൂപ സര്‍ക്കാരില്‍ നിന്നു സഹായധനം ലഭ്യമാകുമെന്നും പറഞ്ഞ് മരണവീട്ടിലെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. ചിറയിന്‍കീഴ് മേഖല കേന്ദ്രീകരിച്ച് അടുത്തിടെ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം മരിച്ചവരുടെ വീടുകള്‍ കയറിയിറങ്ങിയാണു ഒരുകൂട്ടര്‍ റജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ക്കായി മുന്‍കൂറായി തുക കൈപ്പറ്റി മുങ്ങുന്നത്. സാധാരണ മരണങ്ങള്‍ പോലും കോവിഡ് മരണങ്ങളാക്കി മാറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണു വാഗ്ദാനം. ഒട്ടേറെപ്പേര്‍ ഇവരുടെ ചതിക്കുഴിയില്‍ അകപ്പെട്ടതായാണ് വിവരം. കഴിഞ്ഞയാഴ്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാലകുന്നു സ്വദേശിയായ വയോധിക മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണു കോവിഡ് ധനസഹായ തട്ടിപ്പിന്റെ വിവരം അറിയുന്നതിന് വഴിയൊരുക്കിയത്. അസുഖം കൂടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വയോധികയെ വീണ്ടും തുടര്‍ ചികിത്സ നല്‍കാനായി ചിറയിന്‍കീഴിലെ പാലിയേറ്റീവ് കേന്ദ്രത്തിലെത്തിച്ചെങ്കിലും ഇക്കഴിഞ്ഞ 22നു മരണമടഞ്ഞു. തുടര്‍ന്നു കോവിഡ്…

Read More

മലയാളി ഡാ ! വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത മലയാളി യുവാവ് കുവൈറ്റില്‍ അറസ്റ്റില്‍…

വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നിരവധി ആളുകള്‍ക്ക് നല്‍കിയ മലയാളി ലാബ് ടെക്‌നീഷ്യന്‍ കുവൈറ്റില്‍ അറസ്റ്റില്‍. രഹസ്യാന്വേഷണത്തെ തുടര്‍ന്നാണ് ടെക്‌നീഷ്യനെ അറസ്റ്റ് ചെയ്തത്. കോവിഡ് നെഗറ്റീവാണെന്ന് കാണിക്കുന്ന വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് തയ്യാറാക്കി നല്‍കിയത്. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 60 പേര്‍ക്ക് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ സിവില്‍ ഐഡി നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റിനായി സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി ആവശ്യക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.

Read More