സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവര്‍ക്ക് വൃക്ക വില്ക്കാന് ശ്രമിച്ച പെണ്‍കുട്ടിയില്‍ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് 16 ലക്ഷം രൂപ നഷ്ടമായെന്ന് ആരോപിച്ച് ഗുണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പ്രവീണ്‍ രാജ് എന്നയാള്‍ മുഖേനയാണ് ഗുണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി വൃക്ക വില്ക്കാന് ശ്രമിച്ചത്. മൂന്നുകോടി രൂപയാണ ഇയാള്‍ നല്കിയ വാഗ്ദാനം. എന്നാല്‍ ഇതിന് മുന്നോടിയായി നികുതിയിനത്തിലും പോലീസ് വെരിഫിക്കേഷനുമെന്ന് പറഞ്ഞ് 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പിതാവിന്റെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച രണ്ടുലക്ഷം രൂപ തിരികെയിടാന്വേണ്ടിയാണ് പെണ്‍കുട്ടി വൃക്ക വില്ക്കാന് തയ്യാറായത്. അതിനുള്ള വഴികളാലോചിക്കുമ്പോഴാണ് സമൂഹമാധ്യമത്തിലൂടെ പ്രവീണ്‍ രാജ് എന്നയാളെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ വൃക്ക നല്കിയാല് മൂന്നുകോടി രൂപ നല്‍കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ശസ്ത്രക്രിയയ്ക്ക് മുന്‍പ് പകുതിപണവും ശേഷം ബാക്കി തുകയും നല്‍കാമെന്നും പറഞ്ഞു.…
Read MoreTag: fraud
സഹകരണബാങ്ക് അഴിമതി തുടരുന്നു ! കണ്ണമ്പ്ര ബാങ്കില്‍ നടന്നത് 5.45 കോടിയുടെ ക്രമക്കേട്; ജീവനക്കാരും ഭരണസമിതിയും പണം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ്
സംസ്ഥാനത്തുടനീളമായി കഴിഞ്ഞ കുറേ നാളുകളായി നടന്നു കൊണ്ടിരിക്കുന്ന സഹകരണബാങ്ക് അഴിമതി നിര്‍ബാധം തുടരുകയാണ്. സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ 5.45 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതേത്തുടര്‍ന്ന് സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു പണം തിരിച്ചടയ്ക്കണമെന്നാണു സഹകരണ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ ഓരോ ദിവസവും ചര്ച്ചയാകുമ്പോഴാണു കണ്ണമ്പ്രയും വിവാദത്തിലായിരിക്കുന്നത്. കണ്ണമ്പ്ര റൈസ് പാര്ക്കിന് ഭൂമി വാങ്ങിയതില്‍ ബാങ്കിനു കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ബാങ്ക് സെക്രട്ടറി ആര്. സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സുരേന്ദ്രന്റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കൂടുതലാളുകള്‍ക്കു പങ്കുണ്ടെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍…
Read Moreഎനിക്കല്‍പ്പം സ്നേഹം തരൂ ! അനാഥന് എന്നു പറഞ്ഞ് സഹതാപം പിടിച്ചുപറ്റി നൂറിലേറെ സ്ത്രീകളില്‍ നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങള്‍…
മാതാപിതാക്കളും സഹോദരങ്ങളും വാഹനാപകടത്തില്‍ മരണമടഞ്ഞുവെന്നും തനിക്ക് സ്വന്തക്കാരായി ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നൂറോളം സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഫര്ഹാന് തസീര്ഖാനാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന ഡല്‍ഹി എയിംസിലെ വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ ഡോക്ടറെ പരിചയപ്പെട്ടത്. എഞ്ചിനീയറിങ് ,എംബിഎ യോഗ്യതയുള്ളയാളാണ് താനെന്നും ബിസിനസ് ചെയ്യുന്നുവെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഫര്ഹാന് ഡോക്ടറില്‍ നിന്നു വാങ്ങിയെന്നാണ് ആരോപണം. നിരവധി ഐഡികള്‍ ഇയാള്‍ ഉപയോഗിക്കുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊല്‍ക്കത്തയിലായിരുന്ന ഇയാളെ പിന്തുടര്‍ന്ന പൊലീസിനു ഡല്‍ഹിയിലെ ഹോട്ടലില്‍വച്ചാണ് അറസ്റ്റ് ചെയ്യാനായത്. വിവിഐപി റജിസ്ട്രേഷന് നമ്പരുള്ള ആഡംബര കാര്‍ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കുകയെന്നും…
Read More23 ലക്ഷം കൊടുത്ത് അത്യപൂര്‍വമായ കറുത്ത കുതിരയെ വീട്ടിലെത്തിച്ചു ! കുളിപ്പിച്ചപ്പോള്‍ ആളാകെ മാറി; സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം ഇങ്ങനെ…
23 ലക്ഷം രൂപ നല്കി വാങ്ങിയ അത്യപൂര്‍വ ഇനം കറുത്ത കുതിര ഒന്നു കുളിച്ചപ്പോള്‍ ആളാകെ മാറിയതിന്റെ ഞെട്ടലിലാണ് രമേഷ് സിംഗ് എന്നയാള്‍. മാര്‍വാനി ഇനത്തില്‍പ്പെട്ട അത്യപൂര്‍വമായ കറുത്ത കുതിരയെ കണ്ടയുടന്‍ 23 ലക്ഷം രൂപ നല്കി രമേഷ് വാങ്ങുകയായിരുന്നു. പക്ഷേ വീട്ടിലെത്തി കുളിപ്പിച്ചപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം രമേഷ് അറിയുന്നത്. വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടന്‍ കുതിര മുന്നില്‍. പഞ്ചാബിലെ സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍ തുണിക്കട നടത്തുന്ന രമേഷ് സിങ് ഫാം നടത്തുന്നതിനായാണ് കുതിരയെ വാങ്ങിയത്. അപൂര്‍വ ഇനത്തില്‍പ്പെട്ട കുതിരയുടെ ഫാം തുടങ്ങുന്നതിനുവേണ്ടിയാണ് കറുത്ത കുതിരയെ തന്നെ വാങ്ങിയത്. കുതിരയ്ക്ക് അപൂര്‍മായി മാത്രമാണ് കറുത്ത നിറം വരാറുള്ളത് അതിനാലാണ് ഇത്ര വലിയ തുകയ്ക്ക് കുതിരയെ വാങ്ങാന്‍ രമേഷ് തയാറായത്. കുതിരയുടെ വിപണി വിലവച്ച് മറിച്ചുവിറ്റാല്‍ അഞ്ചു…
Read Moreഡിജിപി അനില്‍കാന്തിന്റെ പേരില്‍ തട്ടിപ്പ് ! അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം രൂപ; സംഭവമിങ്ങനെ…
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ കൊട്ടാരക്കരയിലെ അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം രൂപ. ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വാട്സാപ്പ് സന്ദേശമയച്ചാണ് തട്ടിപ്പ്. ലോട്ടറിത്തുകയ്ക്ക് ടാക്സ് അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു വാട്സാപ്പിലെ ഭീഷണി കലര്‍ന്ന മുന്നറിയിപ്പ്. ഇതോടെ ഭയപ്പെട്ടു പോയ അധ്യാപിക പണം അടയ്ക്കുകയായിരുന്നു. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസിന്റെ അനുമാനം.
Read Moreമകളെ യുക്രൈനില്‍ നിന്നു രക്ഷിക്കാമെന്നു പറഞ്ഞ് പണം തട്ടി ! പരാതിയുമായി അമ്മ; ദുരിതാവസ്ഥ മുതലെടുക്കുന്നവര്‍ സജീവം…
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നു സാഹചര്യത്തില്‍ വേണ്ടപ്പെട്ടവരെ എങ്ങനെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യമാണ് ബന്ധുക്കള്‍ക്ക്. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമായിരിക്കുകയാണ്. അങ്ങനെയൊരു തട്ടിപ്പിന് ഇരയായി മധ്യപ്രദേശിലെ ആശുപത്രി ജീവനക്കാരിയ്ക്ക് 42,000 രൂപയാണ് നഷ്ടമായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. യുക്രൈനില്‍ മെഡിസിന് വിദ്യാര്‍ഥിയായ മകളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് പണം തട്ടിയത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വില്‍സണാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആള് മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറിയെങ്കിലും തനിക്കോ മകള്‍ക്കോ വിമാനടിക്കറ്റിന്റെ…
Read Moreവൈദ്യുതി ബില്ലിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് പുതിയ തട്ടിപ്പ്: ഇവർ ആവശ്യപ്പെടുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ സംഭവിക്കുന്നത്…
കോഴിക്കോട്: എത്രയും വേഗം പണമടച്ചില്ലെങ്കില്‍, ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള പോലീസ്. സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന് എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്. വൈദ്യുതി ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും പോലീസ് പറയുന്നു. കെഎസ്ഇബി അയയ്ക്കുന്ന സന്ദേശങ്ങളില്‍ അടയ്ക്കേണ്ട ബില്‍ തുക, 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍…
Read Moreകോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് റെഡിയാക്കാം ! 50000 രൂപ വാങ്ങിനല്‍കാമെന്നു പറഞ്ഞ് മരണവീടുകളില്‍ എത്തി നടത്തുന്ന തട്ടിപ്പ് ഇങ്ങനെ…
കോവിഡ് ബാധിതനായി മരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തരാമെന്നും ഇതുവഴി 50000 രൂപ സര്‍ക്കാരില്‍ നിന്നു സഹായധനം ലഭ്യമാകുമെന്നും പറഞ്ഞ് മരണവീട്ടിലെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. ചിറയിന്‍കീഴ് മേഖല കേന്ദ്രീകരിച്ച് അടുത്തിടെ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം മരിച്ചവരുടെ വീടുകള്‍ കയറിയിറങ്ങിയാണു ഒരുകൂട്ടര്‍ റജിസ്ട്രേഷന് കാര്യങ്ങള്‍ക്കായി മുന്‍കൂറായി തുക കൈപ്പറ്റി മുങ്ങുന്നത്. സാധാരണ മരണങ്ങള് പോലും കോവിഡ് മരണങ്ങളാക്കി മാറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണു വാഗ്ദാനം. ഒട്ടേറെപ്പേര്‍ ഇവരുടെ ചതിക്കുഴിയില്‍ അകപ്പെട്ടതായാണ് വിവരം. കഴിഞ്ഞയാഴ്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാലകുന്നു സ്വദേശിയായ വയോധിക മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണു കോവിഡ് ധനസഹായ തട്ടിപ്പിന്റെ വിവരം അറിയുന്നതിന് വഴിയൊരുക്കിയത്. അസുഖം കൂടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വയോധികയെ വീണ്ടും തുടര്‍ ചികിത്സ നല്‍കാനായി ചിറയിന്‍കീഴിലെ പാലിയേറ്റീവ് കേന്ദ്രത്തിലെത്തിച്ചെങ്കിലും ഇക്കഴിഞ്ഞ 22നു മരണമടഞ്ഞു. തുടര്‍ന്നു കോവിഡ്…
Read Moreമോന്സണ് നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി ! പരാതി നല്കിയപ്പോള് മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിച്ചെന്ന് ആക്ഷേപം…
കാട്ടുകള്ളന് മോന്സണ് മാവുങ്കലിന്റെ കൂടുതല്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് അനുനിമിഷം പുറത്തു വരുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമേ മോന്‍സണെതിരേ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസും നിലവിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ കൊച്ചി സ്വദേശിനി നല്കിയ പരാതിയില്‍ പോലീസ് പേരിന് കേസെടുത്തെങ്കിലും മോന്‍സനെ അറസ്റ്റു ചെയ്യാന്‍ മടി കാട്ടിയെന്നാണ് ആരോപണം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് ഒരുനടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. കൊച്ചി കടവന്ത്ര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. കേസില്‍ ആലപ്പുഴ സ്വദേശി ശരത്താണ് ഒന്നാം പ്രതി. മോന്സണ് മാവുങ്കല്‍ രണ്ടാംപ്രതിയാണ്. ശരത്തിനൊപ്പമുള്ള യുവതിയുടെ നഗ്നചിത്രങ്ങള്‍ മോന്സണ് കൈക്കലാക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. യുവതിയുടെ സഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മോന്സണ് നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് യുവതി എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തെളിവുകളുണ്ടായിട്ടും കേസില്‍ മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല.…
Read Moreകോടികളുടെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ച് തലയൂരി നേതാക്കള്‍ ! വധഭീഷണിയുണ്ടെന്ന് കെയു ജോസ്;സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണബാങ്കില്‍ നടന്ന തട്ടിപ്പില്‍ പുതിയ കളികള്‍ ഇങ്ങനെ…
കോടികളുടെ അഴിമതി നടന്ന, സിപിഎം ഭരിക്കുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതിയുടെ ഉത്തരവാദിത്തം മുഴുവന്‍ സെക്രട്ടറി കെ യു ജോസിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകി സിപിഎം നേതാക്കള്‍. ഇതിന്റെ ആദ്യപടിയായി സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ജോസിനെ പുറത്താക്കി. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോസിനെ തട്ടിപ്പ് കേസില്‍ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ തടി രക്ഷപ്പെടുത്തിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും. ഞായറാഴ്ച ചേര്‍ന്ന ആങ്ങമൂഴി ലോക്കല്‍ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനു മാത്രമാണെന്ന് വരുത്തിത്തീര്‍ത്താണ് പുറത്താക്കല്‍ നടപടി. സാധാരണ പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചാല്‍ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്പെന്ഷന്. ഇനി ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് നേതാക്കള്‍. ജോസ് അറസ്റ്റിലായാല്‍ പിന്നെ തട്ടിപ്പ്കാരനെ…
Read More