തുര്‍ക്കിയിലെ കോടികള്‍ തട്ടിച്ച് മലയാളി നാട്ടിലേക്ക് മുങ്ങി ! അനീഷ് കരിപ്പാക്കുളം സയ്യിദ്‌മോന്‍ നടത്തിയ തട്ടിപ്പില്‍ ഞെട്ടി ലുലു ഗ്രൂപ്പ്…

തുര്‍ക്കിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളി യുവാവ് നാട്ടിലേക്ക് മുങ്ങിയതായി വിവരം. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്‌മോനാണ് തുര്‍ക്കിയില്‍ നിന്നും സമര്‍ഥമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുള്‍ ഓഫിസിലെ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച് വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവില്‍ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതര്‍ക്കു വ്യക്തമായ വിവരം ലഭിക്കുന്നത്. അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാന്‍…

Read More

ഒരിടവേളയ്ക്കു ശേഷം വീണ്ടും സഹകരണബാങ്ക് തട്ടിപ്പ് ! കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ 28 ലക്ഷത്തിന്റെ തിരിമറി…

കായംകുളം കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 28 രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി. ഉടമകള്‍ അറിയാതെ പണയ ഉരുപ്പടികള്‍ വിറ്റതിലും മറ്റ് ഇടപാടുകളിലുമായാണ് തട്ടിപ്പ് നടന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയെയും ചീഫ് അക്കൗണ്ടിനെയും സസ്‌പെന്‍ഡ് ചെയ്തു. ക്രമക്കേട് നടത്തിയ ഭരണസമിതിയെ സിപിഎം കായംകുളം ഏരിയ നേതാക്കളില്‍ ചിലര്‍ സംരക്ഷിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്, ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത് കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ പണയ ഉരുപ്പടികള്‍ ഉടമകള്‍ അറിയാതെ ഉരുക്കി വിറ്റു എന്ന പരാതിയിലാണ് അന്വേഷണം നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സെക്രട്ടറിയുടെ വീഴ്ചയാണെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നത്. എന്നാല്‍ ഭരണസമിതി അറിയാതെ സ്വര്‍ണം വിറ്റഴിക്കാനാകില്ലെന്നാണ് പണയം ഉടമകളും സഹകാരികളും പറയുന്നത്. പണയം ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിലുണ്ടാക്കിയ വ്യാജരേഖയില്‍ പകുതി പലിശനിരക്ക് രേഖപ്പെടുത്തിയാണ് അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നത്. പലിശയും പിഴപ്പലിശയും അടക്കം…

Read More