ഒരിടവേളയ്ക്കു ശേഷം വീണ്ടും സഹകരണബാങ്ക് തട്ടിപ്പ് ! കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ 28 ലക്ഷത്തിന്റെ തിരിമറി…

കായംകുളം കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 28 രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി.

ഉടമകള്‍ അറിയാതെ പണയ ഉരുപ്പടികള്‍ വിറ്റതിലും മറ്റ് ഇടപാടുകളിലുമായാണ് തട്ടിപ്പ് നടന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയെയും ചീഫ് അക്കൗണ്ടിനെയും സസ്‌പെന്‍ഡ് ചെയ്തു.

ക്രമക്കേട് നടത്തിയ ഭരണസമിതിയെ സിപിഎം കായംകുളം ഏരിയ നേതാക്കളില്‍ ചിലര്‍ സംരക്ഷിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്, ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്

കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ പണയ ഉരുപ്പടികള്‍ ഉടമകള്‍ അറിയാതെ ഉരുക്കി വിറ്റു എന്ന പരാതിയിലാണ് അന്വേഷണം നടന്നത്.

28 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സെക്രട്ടറിയുടെ വീഴ്ചയാണെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നത്.

എന്നാല്‍ ഭരണസമിതി അറിയാതെ സ്വര്‍ണം വിറ്റഴിക്കാനാകില്ലെന്നാണ് പണയം ഉടമകളും സഹകാരികളും പറയുന്നത്.

പണയം ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിലുണ്ടാക്കിയ വ്യാജരേഖയില്‍ പകുതി പലിശനിരക്ക് രേഖപ്പെടുത്തിയാണ് അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നത്.

പലിശയും പിഴപ്പലിശയും അടക്കം 15 ശതമാനം തുക ഈടാക്കുന്നതിന് പകരം 6 ശതമാനമാണ് രേഖപ്പെടുത്തിയ്ത.

മുഖ്യശാഖയില്‍നിന്നാണ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നത്. സോഫ്റ്റ് വെയറിലും ഇതിനായി മാറ്റംവരുത്തി.

ക്രമക്കേടിന്റെ പേരില്‍ സെക്രട്ടറി. ചീഫ് അക്കൗണ്ടന്റ് എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രണ്ട് ബ്രാഞ്ചുമാനേജര്‍മാര്‍ക്കും ചില ജീവനക്കാര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട് എന്നാല്‍ ഉത്തരവാദിത്തമേല്‍ക്കാന്‍ ഭരണ സമിതി തയാറല്ല.

സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം സുനില്‍കുമാര്‍ പ്രസിഡന്റായ ഭരണ സമിതിയാണ് കണ്ടല്ലൂര്‍ ബാങ്കിനുള്ളത്.

അഴിമതി നടത്തിയവരെ സിപിഎം ഏരിയ നേതൃത്വം സംരക്ഷിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട് .സഹകരണ ജോയിന്റ് റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടാണ് തയാറായിരിക്കുന്നത്.

രണ്ടു ബ്രാഞ്ചുകള്‍ ആരംഭിച്ചതിലും കെട്ടിട നിര്‍മാണം, ലോക്കര്‍ സ്ഥാപിച്ചത്, തരിശുനില കൃഷി, പെയിന്റിങ് തുടങ്ങിയവയിലും ക്രമേക്കട് നടന്നതായി സൂചനകളുണ്ട് സഹകരണ നിയമം 65ാം വകുപ്പ് പ്രകാരമുള്ള അന്വേഷണം നടത്തണമെന്നാണ് സഹകാരികളുടെ ആവശ്യം

Related posts

Leave a Comment