കായംകുളത്ത് തിയറ്ററുകളില്ല! ‘കായംകുളം കൊച്ചുണ്ണി’യെ കാണണമെങ്കില്‍ നാടുവിടണം; കൊച്ചുണ്ണിയുടെ ആരാധകരും കൊച്ചുണ്ണിയുടെ തലമുറയുടെ പിന്തുടര്‍ച്ചയില്‍പ്പെട്ട കുടുംബക്കാരും നിരാശയില്‍

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി

കാ​യം​കു​ളം: പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ ധ​നി​ക​രു​ടെ മു​ത​ലു​ക​ൾ അ​പ​ഹ​രി​ച്ച് പാ​വ​ങ്ങ​ളു​ടെ പ​ട്ടി​ണി മാ​റ്റി​യ ‘കാ​യം​കു​ളം കൊ​ച്ചു​ണ്ണി​’യു​ടെ വീ​ര​ഗാ​ഥ​ക​ൾ അ​ഭ്ര​പാ​ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ മു​ന്നേ​റു​ന്പോ​ൾ ആ ​സി​നി​മ കാ​ണാ​ൻ പക്ഷേ കൊ​ച്ചു​ണ്ണി​യു​ടെ നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഭാ​ഗ്യ​മി​ല്ല.​

കാ​യം​കു​ളം പ​ട്ട​ണ​ത്തി​ൽ തി​യ​റ്റ​റു​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ല​മാ​ണ് കൊ​ച്ചു​ണ്ണി​യു​ടെ ആ​രാ​ധ​ക​രും കൊ​ച്ചു​ണ്ണി​യു​ടെ ത​ല​മു​റ​യു​ടെ പി​ന്തു​ട​ർ​ച്ച​യി​ൽ​പ്പെ​ട്ട കു​ടും​ബ​ക്കാ​രും ഇ​പ്പോ​ൾ നി​രാ​ശ​രാ​യി ക​ഴി​യു​ന്ന​ത്.​ ഇ​തി​ൽ യു​വാ​ക്ക​ൾ ഉ​ൾ​പ്പെടെ​യു​ള്ളവർ ദൂ​രെ​യു​ള്ള തി​യറ്റ​റു​ക​ളി​ൽ പോ​യാ​ണ് കാ​യം​കു​ളം കൊ​ച്ചു​ണ്ണി സി​നി​മ കാ​ണു​ന്ന​ത്.​

ക​റ്റാ​നം ഗാ​നം, മാ​വേ​ലി​ക്ക​ര സ​ന്തോ​ഷ് , പ്ര​തി​ഭ, നൂ​റ​നാ​ട് സ്വാ​തി, ക​രു​നാ​ഗ​പ്പ​ള്ളി ത​രം​ഗം, അ​ടൂ​ർ സ്മി​ത എ​ന്നീ തി​യറ്റ​റു​ക​ളി​ൽ ഏതെങ്കിലുമൊന്നിൽ നിന്നാണ് കാ​യം​കു​ളത്തുകാർ ഇപ്പോൾ സിനിമ കാണുന്നത്.

കാ​യം​കു​ളം പ​ട്ട​ണ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ബി​ന്ദു, വി ​പി എ​ൻ, ല​ക്ഷ്മി, ഹോ​ബി എ​ന്നി​ങ്ങ​നെ നാ​ല് തി​യ​റ്റ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.​ എ​ന്നാ​ൽ സി​നി​മ കാ​ണു​വാ​ൻ പ്രേ​ക്ഷ​ക​ർ കു​റ​യു​ക​യും തി​യ​റ്റ​ർ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ചെ​യ്ത​തോ​ടെ തി​യ​റ്റ​റു​ക​ൾ ഒ​ന്നൊ​ന്നാ​യി അ​ട​ച്ചു​പൂ​ട്ടി.​

ഇ​തി​ൽ ബി​ന്ദു തി​യ​റ്റ​ർ പി​ന്നീ​ട് ഒാഡി​റ്റോ​റി​യ​മാ​യി. എ​ന്നാ​ൽ ബാ​ക്കി​യു​ള്ള തി​യ​റ്റ​റു​ക​ൾ എ​ല്ലാം പൊ​ളി​ച്ചു നീ​ക്കി.​ ഇ​തോ​ടെ കാ​യം​കു​ള​ത്തു​കാ​ർ​ക്ക് സി​നി​മ കാ​ണാ​ൻ തി​യ​റ്റ​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി.​ ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ 2013ൽ ​കാ​യം​കു​ളം ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ അ​ന്ന​ത്തെ സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ കാ​യം​കു​ള​ത്ത് ന​ഗ​ര​സ​ഭ സ്ഥ​ലം ന​ൽ​കി​യാ​ൽ സ​ർ​ക്കാ​ർ മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ നി​ർ​മ്മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി.

എ​ന്നാ​ൽ സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ന് സ​മ​യ​ബ​ന്ധി​ത​മാ​യി സ്ഥ​ലം വി​ട്ടു ന​ൽ​കി​യു​ള്ള ക​രാ​റി​ൽ ഒ​പ്പി​ടാ​ൻ ന​ഗ​ര​സ​ഭ കാ​ണി​ച്ച അ​ലം​ഭാ​വം മൂ​ലം ന​ട​പ​ടി​ക​ൾ അ​ന​ന്ത​മാ​യി നീ​ണ്ടു. ഇ​തി​നി​ട​യി​ൽ പ​ദ്ധ​തി ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യി.​

എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മ​ൾ​ട്ടി​പ്ല​സ് തി​യ​റ്റ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് തെ​രെ​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ൽ എ​ൽ ഡി ​എ​ഫ് വാ​ഗ്ദാ​നം ന​ൽ​കി. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ 2017 ന​വം​ബ​റി​ൽ ന​ഗ​ര​സ​ഭ സ്ഥ​ലം കെ എ​സ് എ​ഫ്ഡിസിയ്ക്ക് ​ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി. 30 വ​ർ​ഷ​ത്തേ​ക്കാ​ണ് ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ സം​സ്ഥാ​ന ച​ല​ച്ചി​ത്ര​വി​ക​സ​ന കോ​ർ​പ​റേ​ഷ​ന് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ന​ഗ​ര​സ​ഭ​യും കെ​എ​സ്​എ​ഫ്ഡി​സി​യും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ശി​ലാ​സ്ഥ​ാപ​നം നീ​ളു​ക​യാ​ണ്. 2017 ഒ​ക്ടോ​ബ​റി​ൽ ശി​ലാ​സ്ഥാ​പ​നം ന​ട​ക്കു​മെ​ന്ന് യു ​പ്ര​തി​ഭ എംഎ​ൽഎ ​പ​റ​ഞ്ഞെ​ങ്കി​ലും ഇ​തും ന​ട​ന്നി​ല്ല. ഇ​പ്പോ​ൾ ഒ​രു നി​ർ​മാണ​വും ന​ട​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല തി​യ​റ്റ​ർ നി​ർ​മിക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം കാ​ടു​ക​യ​റു​ക​യും ചെ​യ്തു.​ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തി​യറ്റ​റു​ക​ൾ ഇ​ല്ലാ​ത്ത ഏ​ക ന​ഗ​ര​സ​ഭയും കാ​യം​കു​ള​മാ​ണ്.

Related posts