ഒരിടവേളയ്ക്കു ശേഷം വീണ്ടും സഹകരണബാങ്ക് തട്ടിപ്പ് ! കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ 28 ലക്ഷത്തിന്റെ തിരിമറി…

കായംകുളം കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 28 രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി. ഉടമകള്‍ അറിയാതെ പണയ ഉരുപ്പടികള്‍ വിറ്റതിലും മറ്റ് ഇടപാടുകളിലുമായാണ് തട്ടിപ്പ് നടന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയെയും ചീഫ് അക്കൗണ്ടിനെയും സസ്‌പെന്‍ഡ് ചെയ്തു. ക്രമക്കേട് നടത്തിയ ഭരണസമിതിയെ സിപിഎം കായംകുളം ഏരിയ നേതാക്കളില്‍ ചിലര്‍ സംരക്ഷിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്, ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത് കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ പണയ ഉരുപ്പടികള്‍ ഉടമകള്‍ അറിയാതെ ഉരുക്കി വിറ്റു എന്ന പരാതിയിലാണ് അന്വേഷണം നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സെക്രട്ടറിയുടെ വീഴ്ചയാണെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നത്. എന്നാല്‍ ഭരണസമിതി അറിയാതെ സ്വര്‍ണം വിറ്റഴിക്കാനാകില്ലെന്നാണ് പണയം ഉടമകളും സഹകാരികളും പറയുന്നത്. പണയം ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിലുണ്ടാക്കിയ വ്യാജരേഖയില്‍ പകുതി പലിശനിരക്ക് രേഖപ്പെടുത്തിയാണ് അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നത്. പലിശയും പിഴപ്പലിശയും അടക്കം…

Read More