ആഴക്കടലില്‍ ചെറുവള്ളത്തില്‍ എത്തി കൊമ്പന്‍സ്രാവിനെ പിടിക്കാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ ? പറയുകയല്ല ചെയ്തു കാണിക്കും ഈ പെണ്‍പുലി; ഇന്ത്യയിലെ ആദ്യ വനിത ഫിഷര്‍ വുമണ്‍ രേഖയുടെ അതിസാഹസിക കഥ വൈറലാകുന്നു…

തൃശ്ശൂര്‍: പുരുഷന്‍ ആധിപത്യം പുലര്‍ത്തുന്ന തൊഴില്‍ മേഖലകളിലെല്ലാം സ്ത്രീകള്‍ കടന്നു വരുന്നതിനെയാണ് സ്ത്രീശാക്തീകരണം എന്നു പറയുന്നതെങ്കിലും നിങ്ങള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ പെണ്‍കുട്ടികള്‍ ഒന്ന് പിന്നോട്ട് നില്‍ക്കും. എന്നാല്‍ ഈ ചോദ്യം ചാവക്കാട് സ്വദേശിയായ രേഖയോടാണെങ്കില്‍ വള്ളവും വലയുമായി അവര്‍ മുന്നോട്ട് വരും. കാരണം ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ മത്സ്യബന്ധന വനിത തൊഴിലാളിയാണ് രേഖ കടല്‍ തിരമാലകളോട് പോരാടി നാല് മക്കളെ വളര്‍ത്താനുള്ള 45കാരിയായ രേഖയുടെ നെട്ടോട്ടം നേരം വെളുക്കുമ്പോള്‍ തന്നെ തുടങ്ങും. നേരം വെളുക്കുമ്പോള്‍ തന്നെ തന്റെ മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവര്‍ ഉണ്ടാകും ഭര്‍ത്താവ് കാര്‍ത്തികേയന് ഒപ്പമാണ് തങ്ങളുടെ പഴയ ബോട്ടില്‍ അവര്‍ ആഴക്കടലിലേക്ക് മീന്‍ പിടിക്കാന്‍ പോകുന്നത്. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഈ ദമ്പതികള്‍…

Read More