എ​സ്ടി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി ! പോ​ര്‍​ച്ചു​ഗ​ലി​ന്റെ പ​താ​ക ന​ശി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ലാ​യ​പ്പോ​ള്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ…

ലോ​ക​ക​പ്പി​ന്റെ ആ​വേ​ശം കേ​ര​ള​ത്തി​ലും പ്ര​ക​ട​മാ​ണ്. നാ​ടെ​ങ്ങും മെ​സി​യു​ടെ​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ​യും നെ​യ്മ​റി​ന്റെ​യു​മൊ​ക്കെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഉ​യ​രു​ക​യാ​ണ്. കൂ​ടാ​തെ ഇ​ഷ്ട​ടീ​മി​ന്റെ പ​താ​ക​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും പാ​റു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​ന്റെ പ​താ​ക വ​ലി​ച്ചു കീ​റി​യ യു​വാ​വാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ വൈ​ദ്യ​ര്‍ പീ​ടി​ക​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. എ​സ്ഡി​പി​ഐ​യു​ടെ പ​താ​ക​യാ​ണെ​ന്ന് ക​രു​തി​യാ​ണ് പോ​ര്‍​ച്ചു​ഗ​ലി​ന്റെ പ​താ​ക യു​വാ​വ് കീ​റി​യ​ത്. ലോ​ക​ക​പ്പി​ല്‍ പ​റ​ങ്കി​പ്പ​ട​യ​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് കൊ​ണ്ടാ​ണ് കൊ​ടി കെ​ട്ടി​യി​രു​ന്ന​ത്. പോ​ര്‍​ച്ചു​ഗ​ല്‍ ആ​രാ​ധ​ക​രെ​ത്തി യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് എ​സ്ഡി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി ന​ശി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​ഞ്ഞ​ത്. ഇ​രു കൊ​ടി​ക​ളും ത​മ്മി​ല്‍ സാ​മ്യ​മു​ണ്ടെ​ന്ന​താ​ണ് യു​വാ​വി​നെ ച​തി​ച്ച​ത്. യു​വാ​വ് പോ​ര്‍​ച്ചു​ഗ​ലി​ന്റെ പ​താ​ക വ​ലി​ച്ച് കീ​റു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​യാ​ള്‍ മെ​സി ഫാ​ന്‍ ആ​ണെ​ന്നും ചി​ര​വൈ​രി​യാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ള്ള ദേ​ഷ്യ​ത്തി​ന്റെ പു​റ​ത്ത് പോ​ര്‍​ച്ചു​ഗ​ലി​ന്റെ കൊ​ടി മ​ന​പ്പൂ​ര്‍​വം കീ​റി​യ​താ​ണെ​ന്നും ചി​ല പോ​ര്‍​ച്ചു​ഗ​ല്‍…

Read More

കോൺഗ്രസ് സ്ഥാപക ദിനാഘോഷം ! എ​ഐ​സി​സി ആസ്ഥാനത്ത് ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു; ക്ഷുഭിതയായി സോണിയ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​നി​ടെ പ​താ​ക പൊ​ട്ടി താ​ഴേ​ക്കു വീ​ണു. ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന 137-ാം വാ​ർ​ഷി​ക ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ, ഉ​യ​ർ​ത്തി അ​ൽ​പ്പ​സ​മ​യ​ത്തി​നു ശേ​ഷം പ​താ​ക പൊ​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സോ​ണി​യ ക്ഷു​ഭി​ത​യാ​യി. ശ​രീ​ര​ത്തി​ലേ​ക്കു വീ​ണ പാ​ർ​ട്ടി പ​താ​ക സോ​ണി​യാ ഗാ​ന്ധി കൈ​ക​ൾ​ക്കൊ​ണ്ട് വി​രി​ച്ച് കാ​ണി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്. പി​ന്നീ​ട് ഓ​ഫീ​സി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.രാ​ഹു​ൽ​ഗാ​ന്ധി​യും മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Read More