വിമാനത്തില്‍ കയറിയപ്പോള്‍ യുവതി ഒന്നു മയങ്ങി ! കണ്ണു തുറന്നപ്പോള്‍ കണ്ടത്…ക്യുബക്കില്‍ നിന്ന് ടൊറന്റോയിലേക്ക് പോയ എയര്‍ കാനഡ വിമാനത്തിലുണ്ടായ സംഭവം ഇങ്ങനെ…

ബസിലിരുന്ന് ഉറങ്ങുന്നവര്‍ക്ക് പലപ്പോഴും ഇറങ്ങേണ്ട സ്റ്റോപ്പിനു പകരം മറ്റെവിടെങ്കിലുമായിരിക്കും ഇറങ്ങേണ്ടി വരിക. ഈ അവസ്ഥ വിമാനത്തിലാണുണ്ടാവുകയെങ്കിലോ. ഒരു കനേഡിയന്‍ യുവതിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കൂരിരുട്ടില്‍ ഒറ്റയ്ക്കായി. വിമാനത്തില്‍ യാത്രക്കാരി ഉറങ്ങിക്കിടക്കുന്ന കാര്യം അറിയാതെ ജീവനക്കാര്‍ വിമാനം പാര്‍ക്കിംഗ് ഏരിയയില്‍ എത്തിച്ച ശേഷം ഇറങ്ങിപ്പോകുകയും ചെയ്തു. എയര്‍ കാനഡ വിമാനത്തില്‍ ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. ക്യുബെകില്‍ നിന്ന് ടൊറോന്റോയിലേക്ക് പോയ ടിഫാനി ആദംസ് എന്ന യുവതിക്കാണ് ഈ ദുരനുഭവം. യാത്രക്കിടെ ഉറങ്ങിപ്പോയ ടിഫാനി കടുത്ത തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് ഉറക്കമുണര്‍ന്നത്. ഈ സമയം സീറ്റ് ബെല്‍റ്റില്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു അവര്‍. ഒന്നും കാണാന്‍ കഴിയാത്ത വിധം കനത്ത ഇരുട്ടും എങ്ങും വ്യാപിച്ചിരുന്നു. താന്‍ എവിടെയാണെന്നുപോലും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. താന്‍ എവിടെയാണെന്നറിയാന്‍ഫോണില്‍ സുഹൃത്ത് ഡയാന ഡെയ്ലിനെ വിളിച്ചു. കോള്‍ പൂര്‍ത്തിയാകും മുന്‍പ്…

Read More