ചിലര്‍ സോഷ്യല്‍ മീഡിയയില്‍ തല്ലുകൂടുമ്പോള്‍ ചിലര്‍ മാനവസേവയില്‍ മുഴുകുന്നു ! ക്ഷേത്രം ശുചീകരിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; സേവാഭാരതി പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി കെ.ടി ജലീലും…

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകളെ പൊളിക്കുകയാണ് പ്രളയം. ഈ ദുരിതകാലത്ത് രാഷ്ട്രീയവും മതവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവാത്ത കാഴ്ചയാണ് എവിടെയും കാണാനാവുന്നത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ശ്രീകണ്ഠാപുരത്ത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തില്‍ ആദ്യമായാണ് വെള്ളം കയറുന്നത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം ശുചീകരിക്കാനെത്തിയതാവട്ടെ മുസ്ലിം ചെറുപ്പക്കാരും. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോര്‍ത്തപ്പോള്‍ തീരാ നഷ്ടങ്ങള്‍ക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി. മഴയില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോള്‍ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാന്‍ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യര്‍ ഒന്നിച്ചു. പെരുന്നാള്‍ നമസ്‌കാരത്തിന് മുന്‍പ് പുലര്‍ച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യര്‍ ഉറച്ചു. മുസ്ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡ് ടീമാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാന്‍…

Read More