വ​ലി​യ സ​മ്പ​ത്തും ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളും സ്ത്രീ​ധ​ന​മാ​യി ന​ല്‍​കു​ന്ന മാ​താ​പി​താ​ക്ക​ള്‍ പു​ന​ര്‍​വി​ചി​ന്ത​നം ന​ട​ത്ത​ണം; കി​ര​ണ്‍ എ​ന്ന​യാ​ള്‍ ഇ​നി പു​റം​ലോ​കം കാ​ണ​രു​ത്..! സീ​മ ജി. ​നാ​യ​ര്‍ പറയുന്നു…

കോ​ടി​ക​ളു​ടെ സ്വ​ത്തും സൗ​ക​ര്യ​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച, വി​സ്മ​യ എ​ന്ന പാ​വം പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​യ കി​ര​ണ്‍ എ​ന്ന​യാ​ള്‍ ഇ​നി പു​റം​ലോ​കം കാ​ണ​രു​ത്.

നി​യ​മ​പ​ര​മാ​യി അ​ര്‍​ഹി​ക്കു​ന്ന വ​ലി​യ ശി​ക്ഷ​യാ​ണ് അ​യാ​ള്‍​ക്കു ന​ല്‍​കേ​ണ്ട​ത്.

ഈ ​പാ​വം പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്തു​ പി​ഴ​ച്ചു? വി​സ്മ​യ ഓ​രോ ത​വ​ണ​യും മൃ​ഗീ​യ​മാ​യി മ​ര്‍​ദ​ന​മേ​ല്‍​ക്കു​മ്പോ​ഴും ഭ​ര്‍​ത്താ​വി​ന്‍റെ കൂ​ടെ​ത്തന്നെ ക​ഴി​യാ​ന്‍ അ​വ​ള്‍ നി​ര്‍​ബ​ന്ധി​ക്ക​പ്പെ​ട്ട​ത് എ​ന്തു​കൊ​ണ്ടാ​ണ്?

ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ഇ​ത്ര​മേ​ല്‍ ആ ​കു​ട്ടി സ​ഹി​ച്ച​ത്? ഇ​ത്ത​രം ക്രൂ​രമ​ര്‍​ദ​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ഴും സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു കി​ര​ണ്‍ എ​ന്ന ഭ​ര്‍​ത്താ​വ് എ​ന്ന​തു ക്രി​മി​ന​ല്‍ കു​റ്റ​മാ​യി കാ​ണ​ണം.

വ​ലി​യ സ​മ്പ​ത്തും ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളും സ്ത്രീ​ധ​ന​മാ​യി ന​ല്‍​കു​ന്ന മാ​താ​പി​താ​ക്ക​ള്‍ പു​ന​ര്‍​വി​ചി​ന്ത​നം ന​ട​ത്ത​ണം.

നൂ​റു പ​വ​നും 1.20 ഏ​ക്ക​ര്‍ ഭൂ​മി​യും പ​ത്തു ല​ക്ഷ​ത്തി​ന്‍റെ യാ​രി​സ് കാ​റു​മൊ​ക്കെ ഒ​രു അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കു സ്ത്രീ​ധ​ന​മാ​യി ന​ല്‍​കു​ന്ന​ത് എ​ന്തോ​ര്‍​ത്തി​ട്ടാ​ണ്.

എ​ന്തു സ്റ്റാ​റ്റ​സ് സം​ര​ക്ഷി​ക്കാ​നാ​ണ് ഇ​ട്ടു​മൂ​ടാ​നു​ള്ള സ​മ്പ​ത്തു ന​ല്‍​കി വ​ലി​യ സ്ത്രീ​ധ​ന വ​ലി​പ്പം കാ​ണി​ക്കു​ന്ന​ത്? വി​സ്മ​യ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​ങ്ക​ട​ത്തോ​ടു ചേ​ര്‍​ന്നുനി​ല്‍​ക്കു​ന്നു.

സീ​മ ജി. ​നാ​യ​ര്‍ (സി​നി​മ, സീ​രി​യ​ല്‍ ന​ടി)

Related posts

Leave a Comment