നമിച്ചണ്ണാ ! കാലാവസ്ഥ പ്രവചനത്തില്‍ ഇസ്രോ പാലിക്കുന്ന കൃത്യതയെ പ്രശംസിച്ച് ലോകരാജ്യങ്ങള്‍; ഫോനിയില്‍ നിന്നും ലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചെടുത്തത് ഇസ്രോയുടെ കൃത്യമായ പ്രവചനങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തിന്റെ പുത്തന്‍ മാതൃകയായി ഒഡീഷ

ഭുവനേശ്വര്‍: ഇന്ത്യന്‍ തീരങ്ങളില്‍ ദുരന്തം വിതക്കുമായിരുന്ന ഫോനി എന്ന ചുഴലിക്കാറ്റിനെ അതിവിദഗ്ധമായി നേരിട്ട ഇന്ത്യയുടെ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഐഎസ്ആര്‍ഒ എന്ന ഇസ്രോയുടെ അഞ്ചു സാറ്റലൈറ്റുകളില്‍ നിന്നും ഓരോ 15 മിനിറ്റിലും അയച്ച ചിത്രങ്ങളാണ് കൊടുങ്കാറ്റിനെ ഒഴിച്ചുവിടാന്‍ ഇന്ത്യയ്ക്ക് സഹായകമായത്. ഇതുവഴി ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഇസ്രോ രക്ഷിച്ചെടുത്തത്. ഈ പ്രവചന വിദ്യയുടെ മുമ്പില്‍ സായിപ്പന്മാര്‍ പോലും നമിച്ചു പോവുകയാണ്. മുമ്പ് കാലാവസ്ഥാ പ്രവചനത്തെ പരിഹസിച്ചിരുന്ന മലയാളികള്‍ പോലും ഇപ്പോള്‍ ഇത് അംഗീകരിക്കുന്നുണ്ട്.ഫോനിയുടെ തുടക്കത്തില്‍ തന്നെ ഇസ്രോയുടെ അഞ്ച് ഉപഗ്രഹങ്ങള്‍ ഇതിന്റെ ഓരോ ഗതിവിഗതികളെയും പിന്തുടരുകയും അത് സംബന്ധിച്ച ചിത്രങ്ങള്‍ ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നിരുന്നു. ഇതിലൂടെ ഇതിനെ പിന്തുടരാനും അടുത്ത നീക്കം എങ്ങോട്ടാണെന്ന് മുന്‍കൂട്ടി പ്രവചിക്കാനും കൃത്യമായി സാധിച്ചതാണ് വന്‍ അപകടത്തെ ഒഴിവാക്കാന്‍ സാധിച്ചിരിക്കുന്നത്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3ഡിആര്‍, സ്‌കാറ്റ്‌സാറ്റ് 1, ഓഷ്യന്‍സാറ്റ് 2, മെഗാ…

Read More