വണ്ണം കുറയ്ക്കല്‍ അസാധ്യകാര്യമല്ല! 150 കിലോയില്‍ നിന്ന് ഒരുവര്‍ഷംകൊണ്ട് ജെനിഫര്‍ കുറച്ചത് 84 കിലോ; തിരിച്ചറിയാന്‍ സാധിക്കാത്ത ആ മാറ്റം സംഭവിച്ചതിങ്ങനെ

ഇങ്ങനെപോയാല്‍ ശരിയാവില്ല, തടി കുറയ്ക്കണം, എന്ന് ഓസ്‌ട്രേലിയക്കാരി ജെനിഫര്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ അവളുടെ ഭാരം 150 കിലോയായിരുന്നു. എങ്കിലും വണ്ണം കുറയ്ക്കാന്‍ തന്നെ അവള്‍ തീരുമാനിക്കുകയായിരുന്നു. സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റിയില്‍ നിയമ വിദ്യാര്‍ഥിനി ആണ് ജെനിഫര്‍. തടിച്ചിയെന്ന വിളി കേട്ടു മടുത്ത് ഒരു സുപ്രഭാതത്തില്‍, സ്ലിം ബ്യൂട്ടികളായ കൂട്ടുകാരോടു ജെനിഫര്‍ പറഞ്ഞു. ഞാന്‍ വണ്ണം കുറയ്ക്കാന്‍ പോവുകയാണ്. ആദ്യം അവര്‍ കളിയാക്കിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞു നേരില്‍ കണ്ടപ്പോള്‍ കൂട്ടുകാരൊക്കെ ഞെട്ടി. പലരും തിരിച്ചറിഞ്ഞതുപോലുമില്ല. കാരണം ഒന്നോ രണ്ടോ കിലോയല്ല, ജെനിഫര്‍ കുറച്ചത് 84 കിലോയായിരുന്നു. അതായത് ഇപ്പോള്‍ ഭാരം വെറും 66 കിലോ. അമിതവണ്ണം കാരണം ആത്മവിശ്വാസം കുറഞ്ഞുതുടങ്ങിയപ്പോള്‍ ജെനിഫര്‍ ആദ്യം നല്ലൊരു ഡോക്ടറെ കണ്ട് ശരീരഭാരം കൂടുന്നതിന്റെ കാരണം കണ്ടുപിടിച്ചു. കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുതലാണ്.  കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറച്ചു പ്രോട്ടീനിന്റെയും പച്ചക്കറിയുടെയും അളവു കൂട്ടിയാല്‍…

Read More

ഈ പാവയ്‌ക്കെന്താണ് കുഴപ്പം? ഇവളും സുന്ദരിയല്ലേ! അമേരിക്കന്‍ വനിതയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലാവുന്നു; രണ്ടുവയസ്സുകാരി കടയുടമയുടെ വായടപ്പിച്ചതിങ്ങനെ

വെളുപ്പിനാണ് സൗന്ദര്യവും അഴകുമെന്ന് കൊച്ചുകുട്ടികളെപ്പോലും പാടിപ്പടിപ്പിക്കുന്നവരാണ് ഇന്നധികവും. ഇതോടെ കറുപ്പ് നിറമുള്ള എന്തിനെയും അത് മനുഷ്യരായാലും കളിപ്പാവകളായാലും അകറ്റി നിര്‍ത്താന്‍ അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ പരിശീലിക്കപ്പെടുന്നുണ്ട്. എന്നാല്‍ പൊതുവേ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ പ്രചരിക്കുന്ന ഈയൊരു വര്‍ണ്ണവ്യവസ്ഥയെ പാടെ അവഗണിക്കുന്ന തരത്തിലുള്ള ഒരു സംഭവമാണ് സൗത്ത് കരോലിനയില്‍ നടന്നത്. മുതിര്‍ന്ന ആളുകള്‍ക്ക് പോലും മാതൃകയാക്കാവുന്ന തരത്തിലുള്ള ഒരുപദേശം നല്‍കുകയാണ് കരോലിന സ്വദേശിയായ സോഫിയ എന്ന പെണ്‍കുട്ടി ചെയ്തത്. ഡോക്ടറാകാന്‍ ഇഷ്ടമുള്ള സോഫിയ ഒരു ഡോക്ടര്‍ പാവക്കുട്ടിയെ തിരഞ്ഞെടുക്കാനായിരുന്നു കടയിലെത്തിയത്. അവിടെ നടന്ന സംഭവത്തെക്കുറിച്ച്  സോഫിയയുടെ അമ്മ ബ്രാന്റി ബ്രെന്നര്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിനു താഴെ ഇപ്പോള്‍ സോഫിയയ്ക്കുള്ള അഭിനന്ദന പ്രവാഹമാണ്. സംഭവത്തെക്കുറിച്ച് സോഫിയയുടെ അമ്മ പറയുന്നതിങ്ങനെ. ‘സോഫിയയ്ക്കു പാവക്കുട്ടിയെ വാങ്ങാനായി പോയതായിരുന്നു പാവക്കുട്ടിയെ എടുത്ത് പണം കൊടുക്കാനായി കൗണ്ടറിലെത്തിയപ്പോള്‍ കാഷിയര്‍ അവളോടു ചില കാര്യങ്ങള്‍ ചോദിച്ചു. സോഫിയ ബര്‍ത്‌ഡേ…

Read More