ഗോവയില്‍ വിവാഹപൂര്‍വ എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കും ! ഉത്തരവിറക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി

ഗോവയില്‍ വിവാഹ രജിസ്ട്രേഷന് ഇനി എച്ച്ഐവി ടെസ്റ്റ് നടത്തണമെന്ന് തീരുമാനം. വിവാഹത്തിന് മുമ്പ് ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിറക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി. രാജ്യത്ത് തന്നെ ഏറ്റവും ചെറിയ സംസ്ഥാനമെന്ന് നിലയില്‍ ഗോവക്ക് മറ്റ് സംസ്ഥാനങ്ങളെ വഴിക്കാട്ടാനാകുമെന്ന് റാണെ പറഞ്ഞു. നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പൊതുജനാരോഗ്യ നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുമെന്ന് റാണെ മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ 2006ല്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ഡയഗ്നോസ്റ്റിക് ലബോറട്ടറികളും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നും സ്പാ സെന്ററുകളെ നിയന്ത്രിക്കുമെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി.

Read More

മറഡോണയെപ്പോലെ പന്തുതട്ടിയ പശു ! വൈറലായ പന്തുകളിയ്ക്കു പിന്നിലെ വസ്തുത ആരുടെയും കണ്ണു നനയിക്കുന്നത്…

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവമായിരുന്നു പശുവിന്റെ ഫുട്‌ബോള്‍ കളി. ഗോവയിലെ മര്‍ഡോളില്‍ ഫുട്ബാള്‍ കളിക്കുന്ന പശുവിന്റെ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് കണ്ടതും ഷെയര്‍ ചെയ്തതും. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ തമാശയായി ഉപമിച്ചു. എന്തുകൊണ്ടാണ് പശു ഇത്രയും മനോഹരമായി ഫുട്ബാള്‍ തട്ടിയത്. അതിന് പിന്നിലെ കഥ ആരെയും വേദനിപ്പിക്കുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. പശുവിന്റെ ഫുട്ബാള്‍ കഴിവിന് പിന്നിലെ കഥ കഴിഞ്ഞ ദിവസം ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറലായ വീഡിയോക്ക് തൊട്ടുമുമ്പത്തെ ദിവസങ്ങളിലാണ് പശു പ്രസവിച്ചത്. കുഞ്ഞിനെ ഓമനിച്ച് കൊതി തീരും മുമ്പേ വാഹനമിടിച്ച് പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. കുഞ്ഞ് ചത്തിന് ശേഷം പശു വളരെ അസ്വസ്ഥയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും അപകടം നടന്ന സ്ഥലത്ത് അലഞ്ഞു തിരിയുകയായിരുന്നു. വൈറലായ വീഡിയോയില്‍ തന്റെ പക്കലെത്തുന്ന പന്തിനെ…

Read More

മലയാളികള്‍ ജാഗ്രതൈ, ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു, അനാശാസ്യ പ്രവര്‍ത്തനങ്ങളും അമിത ലഹരിമരുന്ന് ഉപയോഗവും: രണ്ട് ക്ലബ് ഉടമകള്‍ അറസ്റ്റില്‍

ഗോവയില്‍ ബീച്ച് ക്ലബിലും നിശ ക്ലബ്ബിലു പോലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നു കണ്ടെത്തി. കഫേകളിലെ ജോലിക്കാരില്‍ നിന്നു എല്‍ എസ് ഡി, കൊക്കെയിന്‍, മെത്താഡണ്‍, ചരസ്, കഞ്ചാവ് എന്നിവ കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ തുടര്‍ന്നു കോളിസ് ബീച്ച് ഉടമയേ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചുമന നിശാ ക്ലബില്‍ പങ്കെടുത്ത രണ്ടു യുവാക്കളുടെ മൃതദേഹം പിറ്റേദിവസം കടല്‍ തീരത്ത് കണ്ടെത്തിരുന്നു. ഒരാള്‍ മലയാളിയും മറ്റേയാള്‍ തമിഴനുമായിരുന്നു. അമിത ലഹരി മരുന്നിന്റെ ഉപയോഗമാണു മരണകാരണം എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനു പിന്നാലേ പോലീസ് നടപടികള്‍ ശക്തമാക്കി. ഗോവയില്‍ വര്‍ധിച്ചു വരുന്ന ലഹരി മരുന്നിന്റെ ഉപയോഗവും നിശാപാര്‍ട്ടികളും ഇല്ലാതാക്കും എന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്വതന്ത്ര്യ ദിന പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലേ പോലീസ് നടപടി കുടുപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീളുന്ന നിശാപാര്‍ട്ടികളൂടെ ആവേശം കുറയാതിരിക്കാനാണു കഞ്ചാവും…

Read More