ഗോവയില്‍ വിവാഹപൂര്‍വ എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കും ! ഉത്തരവിറക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി

ഗോവയില്‍ വിവാഹ രജിസ്ട്രേഷന് ഇനി എച്ച്ഐവി ടെസ്റ്റ് നടത്തണമെന്ന് തീരുമാനം. വിവാഹത്തിന് മുമ്പ് ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിറക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി. രാജ്യത്ത് തന്നെ ഏറ്റവും ചെറിയ സംസ്ഥാനമെന്ന് നിലയില്‍ ഗോവക്ക് മറ്റ് സംസ്ഥാനങ്ങളെ വഴിക്കാട്ടാനാകുമെന്ന് റാണെ പറഞ്ഞു. നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പൊതുജനാരോഗ്യ നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുമെന്ന് റാണെ മാധ്യമങ്ങളോട് വ്യക്തമാക്കി.

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ 2006ല്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ഡയഗ്നോസ്റ്റിക് ലബോറട്ടറികളും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നും സ്പാ സെന്ററുകളെ നിയന്ത്രിക്കുമെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി.

Related posts