ഒരു തരി പൊന്നില്ലാതെ കല്യാണപ്പെണ്ണ് എത്തിയപ്പോള്‍ കല്യാണം കൂടാനെത്തിയവരെല്ലാം ഞെട്ടി ! എന്നാല്‍ പെണ്ണിന്റെ വാപ്പയുടെ വാക്കുകള്‍ നാട്ടുകാരെ വീണ്ടും ഞെട്ടിച്ചു…

നിറയെ സ്വര്‍ണാഭരണങ്ങളെല്ലാം അണിഞ്ഞ് പെണ്‍മക്കള്‍ വിവാഹവേദിയില്‍ നില്‍ക്കുന്നത് കാണുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. പെണ്‍മക്കളുടെ വിവാഹം ഇല്ലാക്കടം വാങ്ങിയാണെങ്കിലും ആഘോഷമായി നടത്തണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു തരി പൊന്നില്ലാതെ മകളുടെ കല്യാണം നടത്തി ഷാഫി ആലുങ്ങല്‍ എന്ന പിതാവ് സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. 3000 രൂപയ്ക്കുള്ള ആഭരണങ്ങളിട്ടാണ് ഷാഫി മകളെ കല്യാണപന്തലിലേക്ക് കൈ പിടിച്ചത്. അതിലും ഒരു തരി പൊന്നില്ല ഇതിനു പിന്നിലുള്ള ഹൃദയം പൊള്ളുന്ന കഥ ഷാഫി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ഷാഫിയുടെ കുറിപ്പ് ഇങ്ങനെ…സ്വര്‍ണ്ണത്തിന് അല്പം പണം അഡ്വാന്‍സ് അടച്ചാല്‍ പല ഓഫറുകളും ഉണ്ട് മകളുടെ വിവാഹ വിവരമറിഞ്ഞ് പ്രശസ്ത ജ്വല്ലറിയില്‍ നിന്ന് ഫോണ്‍ വിളി വന്നു എന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണത്തിന്റെ ആവശ്യമില്ല ഞാന്‍ മറുപടിയും കൊടുത്തു. ഇരുപത് വര്‍ഷം മുന്‍പ് എന്റെ ആദ്യത്തെ…

Read More

അമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് വളര്‍ത്തു മകള്‍ ! അമ്മയുടെ ലോക്കറില്‍ നിന്ന് വളര്‍ത്തുമകളും നവവരനും ചേര്‍ന്ന് കവര്‍ന്നത് 30 പവന്‍; പാറശാലയില്‍ നടന്ന സംഭവം ഇങ്ങനെ…

പാറശാല: പാലു നല്‍കിയ കൈയ്ക്കു കൊത്തുക എന്നു കേട്ടിട്ടില്ലേ… ഏതാണ്ട് ഇതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാറശാലയില്‍ നടന്നത്. അമ്മയുടെ ലോക്കറില്‍ നിന്ന് 30 പവന്‍ കവര്‍ന്നവളര്‍ത്തു മകളാണ് പാമ്പിന്റെ സ്വഭാവം കാട്ടിയത്. സംഭവത്തിനു ശേഷം മുങ്ങിയ വളര്‍ത്തുമകളും ഭര്‍ത്താവും പോലീസിന്റെ പിടിയിലായി. മുവോട്ട്‌കോണം ശ്രിശൈലത്തില്‍ ജയകുമാരിയുടെ മകള്‍ ശ്രിനയ(18), ഭര്‍ത്താവ് പനച്ചമുട് പാറവിള പുത്തന്‍വീട്ടില്‍ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരാണ് അറസ്റ്റിലായത്. പരശുവയ്ക്കല്‍ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 19ന് രാവിലെ കാമുകനൊപ്പം ബൈക്കിലെത്തിയാണ് ശ്രിനയ സ്വര്‍ണം എടുത്തതെന്നു പൊലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വര്‍ണം ഷാലുവിന്റെ വീട്ടില്‍ നിന്നു പൊലീസ് വീണ്ടെടുത്തു. ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രിനയ, മാതാവ് പുറത്ത് നില്ക്കുകയാണെന്നു പറഞ്ഞ്, ലോക്കര്‍ തുറന്ന് നല്‍കാന്‍ അവശ്യപ്പെടുകയായിരുന്നു. താക്കോല്‍…

Read More