വൃത്തിയില്ലായ്മയുടെ പേരില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ജീവനക്കാരെ ശകാരിച്ച പത്തനാപുരത്തെ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗുകള്‍ അടര്‍ന്നുവീണു. തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകര്‍ന്നു വീണത്. കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി പല തവണ സന്ദര്‍ശിച്ച ഗണേശ് കുമാര്‍ ഒരിക്കല്‍ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാര്‍ത്തയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘നിര്‍മ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല. അതേസമയം, സംഭവത്തില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ ഗണേശ്…
Read More