അങ്ങനെ വരട്ടെ ! അപ്പോള്‍ ചുമ്മാതല്ല ഹര്‍ഷ് ഗോയങ്ക പിണറായിയെ പുകഴ്ത്തിയത്; സര്‍ക്കാര്‍ ഭൂമി ഉത്തരേന്ത്യന്‍ മുതലാളി കൊണ്ടുപോകുന്നതിങ്ങനെ…

കേരള സര്‍ക്കാരിന്റെ ഭൂമി കൈവിട്ടു പോകുന്നതിന് ഒത്താശ ചെയ്ത് ഗവണ്‍മെന്റ്. ഹാരിസണ്‍ കമ്പനി എട്ടു ജില്ലകളിലായാണ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില്‍ കേസ് നല്‍കിയത് നാല് ജില്ലകളില്‍ മാത്രമാണ്. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കര്‍ ഭൂമിയുടെ അവകാശമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍മാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ അവകാശം ഉന്നയിച്ചതില്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉള്‍പ്പെടും. 2263.80 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ഹാരിസണ്‍ കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്നത്. പല ജില്ലകളിലും അട്ടിമറി…

Read More