കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…

കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Related posts