പാര്‍ക്കിംഗിനെച്ചൊല്ലി വാക്കേറ്റം ! ആശുപത്രി ജീവനക്കാരന്‍ മുഖത്ത് ചായ ഒഴിച്ചെന്ന് യുവതി; തന്നെ കൈയ്യേറ്റം ചെയ്‌തെന്ന് ജീവനക്കാരന്‍…

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിവളപ്പില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആശുപത്രി ജീവനക്കാരന്‍ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി. യുവതി ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു. മേനംകുളം സ്വദേശിനി തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കഴക്കൂട്ടത്തെ ആശുപത്രിക്കുമുന്നില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തു. ആശുപത്രിയിലേക്കു വന്നതല്ലാത്തതുകൊണ്ട് അവിടെ പാര്‍ക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. താന്‍ വാഹനം പാര്‍ക്ക് ചെയ്തിട്ടു പോകാനല്ല, കാന്റീനില്‍ ചായ കുടിക്കാനാണ് വന്നതെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ചായ കുടിക്കുകയായിരുന്ന ഒരു ആശുപത്രിജീവനക്കാരനും തര്‍ക്കത്തിലേര്‍പ്പെട്ടു. തന്നെ തെറിവിളിച്ചെന്നും ആശുപത്രി ജീവനക്കാരന്‍ തന്റെ മുഖത്തു ചായ ഒഴിച്ചെന്നും യുവതി പിന്നീട് കഴക്കൂട്ടം പോലീസില്‍ പരാതി കൊടുത്തു. യുവതിയും അമ്മയും ചേര്‍ന്ന് തങ്ങളെ കൈയേറ്റം ചെയ്തെന്നാണ് മറുപക്ഷം പരാതി കൊടുത്തത്. ജീവനക്കാരന്റെ കൈയിലിരുന്ന ചായ അബദ്ധത്തില്‍ വീണതാണെന്ന് അവര്‍ പറയുന്നു.…

Read More