വെളിച്ചെണ്ണയെല്ലാം വെളിച്ചെണ്ണയല്ല ! കേരം തിങ്ങും കേരളനാട്ടില്‍ ലഭിക്കുന്ന വെളിച്ചെണ്ണയില്‍ സര്‍വത്ര കൃത്രിമം; ഒരു ലിറ്ററില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ; കൊള്ളലാഭത്തിനായി ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധം

കേരം തിങ്ങും കേരളനാടിന്റെ സ്വന്തം എണ്ണയാണ് വെളിച്ചെണ്ണ. അന്യസംസ്ഥാനക്കാര്‍ കടുകെണ്ണയും പാമോയിലും പോലുള്ള എണ്ണകള്‍ കൂടുതലായി ഉപയോഗിക്കുമ്പോള്‍ മലയാളികള്‍ക്ക് എന്തിനും ഏതിനും വെളിച്ചെണ്ണ വേണം. വെളിച്ചെണ്ണയുടെ അത്ര രുചി മറ്റ് എണ്ണകള്‍ക്കില്ലെന്നാണ് മലയാളികളുടെ പക്ഷം. വെളിച്ചെണ്ണയോടുള്ള  ഇഷ്ടമാണ് ചൂഷകര്‍ മുതലെടുക്കുന്നതും. മറ്റ് എണ്ണകളുടെ ഇരട്ടിവിലയാണ് ഇപ്പോള്‍ വെളിച്ചെണ്ണയ്ക്ക് കേരളത്തിലുള്ളത്. ഈ അവസരം പരമാവധി മുതലെടുത്ത് കൊള്ളലാഭം കൊയ്യാനാണ് പല അന്യസംസ്ഥാന വ്യാപാരികളുടെയും ശ്രമം. ഇപ്പോള്‍ കേരളത്തിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണയുടെ കുത്തൊഴുക്കാണുള്ളത്.പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത ഈ മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടച്ചതി കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല. വെളിച്ചെണ്ണയില്‍ കലര്‍ത്തുന്ന കൃത്രിമഎണ്ണയ്ക്ക് കേവലം 84 രൂപയാണ് വില. ഈ എണ്ണയില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ കലര്‍ത്തുമ്പോള്‍ വില 220ല്‍ ആകും. പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്ത എണ്ണയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതെന്നാണു കച്ചവടക്കാര്‍ പറയുന്നത്. തമിഴ്നാട്ടിലെ…

Read More