ജിയോയ്ക്കു പിന്നാലെ രാജ്യത്തെ മറ്റു ടെലികോം സേവനദാതാക്കളും പോണ്‍സൈറ്റുകളുടെ നിരോധനത്തിലേക്ക് ചുവടുവയ്ക്കുന്നു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ ടെലികോം സേവന ദാതാക്കളും അധികം വൈകാതെ പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിച്ചേക്കുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റര്‍നെറ്റില്‍ അശ്ലീല ഉളളടക്കമുളള വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടത്. പോണ്‍ വെബ്‌സൈറ്റുകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിരീക്ഷണം.ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ധാതാക്കള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജിയോ നിരോധിച്ചതോടെ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ മറ്റ് സേവനധാതാക്കളിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ ഇവരും വൈകാതെ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കേണ്ടി വരുമെന്നതിനാല്‍ സോഷ്യല്‍ മീഡിയകളിലൂടെയായിരിക്കും ഇനി പോണ്‍ദൃശ്യങ്ങള്‍ വ്യാപിക്കുക. 827 ഓളം വെബ്‌സൈറ്റുകള്‍ പൂട്ടാനാണ് ടെലികോം വകുപ്പിന്റെ ഉത്തരവ്. സമൂഹ മാധ്യമങ്ങളില്‍ വലിയ…
Read MoreTag: india
രാജ്യത്ത് പോണ്‍സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കുന്നു ! റിലയന്‍സ് ജിയോ നടപ്പാക്കിത്തുടങ്ങി; വിവരം പുറത്തറിഞ്ഞത് പരാതിയുമായി നിരവധി ആളുകള്‍ രംഗത്തുവന്നതോടെ…
രാജ്യത്ത് പോണ്‍സൈറ്റുകള്‍ കര്‍ശനമായി നിയന്ത്രിക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നീക്കം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡാറ്റാ പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. 857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ നിര്‍ദേശം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു. ഈ നിര്‍ദേശം കേന്ദ്രം നടപ്പാക്കാന്‍…
Read More‘ വാട്ടര്‍ബോംബ്’ ഇന്ത്യയ്‌ക്കെതിരേ ചൈനയുടെ വരുണാസ്ത്രം; ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് നിര്‍ത്തലാക്കി
അതിര്‍ത്തിയില്‍ ശീതയുദ്ധം തുടരുന്ന ചൈന ഇന്ത്യയെ ആക്രമിക്കാന്‍ പുതിയ വഴികള്‍ തേടുമെന്ന് വിവരം. ജലം ആയുധമാക്കിയാണ് ഇത്തവണ ചൈനയുടെ നീക്കമെന്നാണ് സൂചന. ഇന്ത്യ-ചൈന ബന്ധത്തിലെ പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ പ്രയോഗിക്കാനാണ് ചൈനയുടെ നീക്കവും. മഴക്കാലത്ത് ഇന്ത്യയ്ക്ക് വേണ്ട ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് ചൈനയാണ്. ചൈനയുമായുള്ള പ്രത്യേക കരാര്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ കൈമാറ്റം നടക്കുന്നത്. ഇത് നിര്‍ത്തലാക്കാനാണ് ചൈന നീക്കം നടത്തുന്നത്. എന്നാല്‍ ഇന്ത്യ ഈ ഡേറ്റ എല്ലാ രാജ്യങ്ങള്‍ക്കും സൗജന്യമായാണ് നല്‍കുന്നത്. അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു ശേഷം ജലം, മഴ ബന്ധപ്പെട്ടുള്ള ഒരു വിവരവും ചൈന ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അവസാനമായി കഴിഞ്ഞ മേയിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത് രണ്ടു രാജ്യങ്ങള്‍ക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ കൈമാറുന്നത് ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്.…
Read Moreഭൂഗര്‍ഭ അറകളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ വരെ കണ്ടെത്തി നശിപ്പിക്കാം; സൈന്യത്തിന്റെ പുതിയ ഹൈടെക് റഡാറിന്റെ സവിശേഷതകള്‍ ഇതൊക്കെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനു കരുത്തേകി പുതിയ ഹൈടെക് റഡാറുകള്‍ എത്തുന്നു. ഭൂഗര്‍ഭ ബങ്കറുകളിലും മറ്റും ഒളിച്ചിരിക്കുന്ന ഭീകരരെ വരെ കണ്ടുപിടിക്കാവുന്ന അത്യാധുനീക റഡാറുകള്‍ യുഎസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ സ്വന്തമാക്കുന്നത്. കശ്മീരിലും നിയന്ത്രണരേഖയിലും പാക്ക് ഭീകരരുടെ നുഴഞ്ഞകയറ്റവും ഏറ്റുമുട്ടലും വ്യാപകമായതോടെയാണു ആധുനിക സങ്കേതങ്ങളെക്കുറിച്ചു സേന ആലോചിച്ചത്. മൈക്രോവേവ് തരംഗങ്ങള്‍ അടിസ്ഥാനമാക്കിയാണു റഡാറിന്റെ പ്രവര്‍ത്തനം. കശ്മീര്‍ താഴ്‌വാരയില്‍ ഭീകരരെ നേരിടാന്‍ ഇപ്പോള്‍ത്തന്നെ ഇത്തരം റഡാറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നു ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതിസൂക്ഷ്മതയാണു റഡാറുകളുടെ സവിശേഷത. പ്രത്യേക ചുമരുകള്‍ക്കുള്ളിലോ വീടുകള്‍ക്ക് അകത്തോ ഭൂഗര്‍ഭ അറയ്ക്കുള്ളിലോ ഒളിച്ചിരിക്കുന്ന ഭീകരരെ റഡാറിലൂടെ കൃത്യമായി കണ്ടുപിടിക്കാനാകും. സൈനികരുടെ ഭാഗത്തെ ആള്‍നാശം പരമാവധി കുറച്ച്, പ്രഹരശേഷി കൂട്ടുകയാണു തന്ത്രം. ജനവാസ മേഖലയില്‍, നാട്ടുകാരെ കവചമാക്കുന്ന ഭീകരരെ കൃത്യമായി ലക്ഷ്യമിടാം എന്നതും നേട്ടമാണ്. 2008ലെ മുംബൈ ഭീകരാക്രമണം സംഭവിച്ചതിനു ശേഷമാണ് ഈയൊരു പദ്ധതിയെക്കുറിച്ച്…
Read Moreഎത്തിയിരിക്കുന്നത് കൊടുംഭീകരന്‍; വാനാക്രൈയേക്കാള്‍ മാരകമായ മാല്‍വെയര്‍ ഫയര്‍ബാള്‍ ഇതിനകം ബാധിച്ചത് 25 കോടിയിലേറെ കംപ്യൂട്ടറുകളില്‍;ഇന്ത്യയില്‍ ബാധിച്ചത് രണ്ടരക്കോടി കംപ്യൂട്ടറുകളില്‍
കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന പഴമൊഴി എത്ര ശരി. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കിയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവേയറിന്റെ ഭീഷണി ഒന്നൊതുങ്ങിയതേയുള്ളൂ, അതാ വരുന്നു പുതിയ മാല്‍വെയര്‍. പ്രഹരശേഷിയില്‍ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് ഫയര്‍ബോള്‍(തീഗോളം) എന്നറിയപ്പെടുന്ന പുതിയ മാല്‍വെയര്‍. ഇതിനകം ലോകത്താകമാനമുള്ള 25 കോടിയിലേറെ കംപ്യൂട്ടറുകളിലാണ് ഇവന്‍ കയറിക്കൂടിയിരിക്കുന്നത്. പ്രധാന ഇരയാവട്ടെ ഇന്ത്യയും, ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. വികസ്വര രാജ്യങ്ങളാണ് ലക്ഷ്യമെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തം. നാം പോലുമറിയാതെ നമ്മുടെ കംപ്യൂട്ടര്‍ ചൈനീസ് കമ്പനിക്കു വേണ്ടി ‘ജോലി’ ചെയ്യും എന്നതാണ് ഈ മാല്‍വെയറിന്റെ പ്രശ്‌നം. മാത്രവുമല്ല ‘ഒളിച്ചിരുന്ന്’ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ വരെ അടിച്ചെടുക്കുകയും ചെയ്യും. എല്ലാറ്റിനുമുപരിയായി ഒരു കംപ്യൂട്ടറില്‍ കയറിയാല്‍ അതിനകത്തിരുന്ന് ‘പെറ്റുപെരുകി’ പുതിയ ഭീകരസോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ടേയിരിക്കുമെന്ന പ്രശ്‌നവുമുണ്ട് ഫയര്‍ബോളിന്! രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വരെ ബാധിക്കുന്ന…
Read More