ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി ! സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായി വിവരം…

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി അറിയിച്ച് ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ…

Read More

കാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നദിയിലൂടെ നീന്തി ഇന്ത്യയിലെത്തി യുവതി ! ഒരു അപൂര്‍വ പ്രണയകഥ ഇങ്ങനെ…

ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നീന്തി ഇന്ത്യയിലെത്തി ബംഗ്ലാദേശി യുവതി. കൃഷ്ണ എന്ന ബംഗ്ലാദേശി യുവതിയാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കുകയായിരുന്നു. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബാലേശ്വര്‍ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്. പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ എങ്ങനെ കൊല്‍ക്കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വര്‍ നദി നീന്തിക്കടക്കാമെന്ന ബുദ്ധി ഉദിച്ചത്. അവളുടെ സാഹസിക നീന്തല്‍ വെറുതെയായില്ല. കാമുകനെ കണ്ടുമുട്ടി, ഇരുവരും വിവാഹിതരാകുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ്…

Read More

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം വ​രു​ന്നു ? നി​യ​മ നി​ര്‍​മാ​ണം ഉ​ട​നെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി…

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ നി​യ​മം വ​രു​മോ ? ഇ​ത്ത​ര​ത്തി​ലൊ​രു നി​യ​മം കൊ​ണ്ടു വ​രു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​നി​ര്‍​മാ​ണം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഛത്തി​സ്ഗ​ഡി​ലെ റാ​യ്പു​രി​ല്‍ ‘ഗ​രീ​ബ് ക​ല്യാ​ണ്‍ സ​മ്മേ​ള​നി​ല്‍’ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ന്ത്രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​രം ശ​ക്ത​മാ​യ, വ​ലി​യ തീ​രു​മാ​ന​ങ്ങ​ള്‍ നേ​ര​ത്തെ എ​ടു​ത്തി​ട്ടു​ണ്ട്. പു​തി​യ തീ​രു​മാ​ന​ങ്ങ​ളും വൈ​കാ​തെ വ​രും. മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍ പ​റ​ഞ്ഞു. ചി​ല കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ഛത്തീ​സ്ഡ​ഗി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍, ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ ബി​ജെ​പി എം​പി രാ​കേ​ഷ് സി​ന്‍​ഹ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന് ഇ​ത്ത​ര​മൊ​രു നി​യ​മം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ​വ്യ മ​റു​പ​ടി പ​റ​ഞ്ഞ​ത്. നി​ര്‍​ബ​ന്ധി​ച്ചു​ള്ള ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രി​ല്ല. പ​ക​രം ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​ലൂ​ടെ​യാ​യി​രി​ക്കും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.രാ​ജ്യ​ത്ത്…

Read More

22 പേ​രു​മാ​യി നേ​പ്പാ​ളി​ല്‍ ചെ​റു​വി​മാ​നം കാ​ണാ​താ​യി ! വി​മാ​ന​ത്തി​ല്‍ നാ​ല് ഇ​ന്ത്യ​ക്കാ​ര്‍…

നാ​ല് ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ 22 പേ​രു​മാ​യി ചെ​റു​വി​മാ​നം നേ​പ്പാ​ളി​ലെ ജോം​സ​മി​ല്‍ കാ​ണാ​താ​യി. കാ​ഠ്മ​ണ്ഡു ആ​സ്ഥാ​ന​മാ​യ താ​രാ എ​യ​റി​ന്റെ ചെ​റു​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.55ഓ​ടെ​യാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ടു​ചെ​യ്തു. നേ​പ്പാ​ളി​ലെ പൊ​ഖ​റ​യി​ല്‍​നി​ന്നും ജോം​സ​മി​ലേ​ക്ക് പോ​യ വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 22 പേ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു​ചെ​യ്തു. വി​മാ​നം കാ​ണാ​താ​യ കാ​ര്യം താ​രാ എ​യ​ര്‍ വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹെ​ലി​കോ​പ്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​റ​ന്നു​യ​ര്‍​ന്ന് മി​നി​ട്ടു​ക​ള്‍​ക്ക​കം എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ത്രി​ഭു​വ​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നാ​ല് ഇ​ന്ത്യ​ക്കാ​രെ​ക്കൂ​ടാ​തെ മൂ​ന്ന് ജ​പ്പാ​ന്‍ പൗ​ര​ന്മാ​രും വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ബാ​ക്കി​യു​ള്ള യാ​ത്ര​ക്കാ​ര്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണ്. അ​തി​നി​ടെ ജോം​സ​മി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന…

Read More

മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു ? റോ​ഡ് ഉ​പ​രോ​ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യു​മാ​യി ജ​ന​ക്കൂ​ട്ടം…​അ​ടി​യ​ന്ത​രാ​വ​സ്ഥ…

ശ്രീ​ല​ങ്ക​യി​ല്‍ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ജി​വ​ച്ച പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന​താ​യി വ്യാ​പ​ക പ്ര​ചാ​ര​ണം. രാ​ജ​പ​ക്‌​സെ അ​നു​കൂ​ലി​ക​ള്‍ രാ​ജ്യം വി​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡ് ഉ​പ​രോ​ധി​ച്ചു ജ​ന​ക്കൂ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യ​ത്. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നു​ള്ള രാ​ഷ്ട്രീ​യ​നേ​താ​ക്ക​ള്‍​ക്കോ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കോ അ​ഭ​യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ ട്വീ​റ്റ് ചെ​യ്തു. ചൊ​വ്വ പു​ല​ര്‍​ച്ചെ ഔ​ദ്യോ​ഗി​ക വ​സ​തി വി​ട്ട മ​ഹി​ന്ദ​യും കു​ടും​ബ​വും ട്രി​ങ്കോ​മാ​ലി നാ​വി​ക​താ​വ​ള​ത്തി​ലേ​ക്കാ​ണു പോ​യ​തെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് പ്ര​ക്ഷോ​ഭ​ക​ര്‍ അ​വി​ടം വ​ള​ഞ്ഞി​രു​ന്നു. മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ നാ​ടു വി​ടു​മെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ നാ​വി​ക​താ​വ​ള​വും അ​വി​ടേ​ക്കു​ള്ള റോ​ഡും പ്ര​ക്ഷോ​ഭ​ക​ര്‍ വ​ള​ഞ്ഞു. സൈ​ന്യം ഏ​റെ പ​ണി​പെ​ട്ടാ​ണ് മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ​യെ​യും കു​ടും​ബ​ത്തെ​യും പ്ര​ക്ഷോ​ഭ​കാ​രി​ക​ളു​ടെ പി​ടി​യി​ല്‍ പെ​ടാ​തെ ടെം​പി​ള്‍ ട്രീ​സ് ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു പു​റ​ത്തെ​ത്തി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ കൊ​ളം​ബോ ന​ഗ​ര​ത്തി​ല്‍…

Read More

ബ​ങ്ക​റി​ല്‍ ഒ​പ്പ​മു​ള്ള​ത് പു​ള്ളി​പ്പു​ലി​യും ക​രി​മ്പു​ലി​യും ! വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങാ​നി​ല്ലെ​ന്ന് ഇ​ന്ത്യ​ക്കാ​ര​നാ​യ ഡോ​ക്ട​ര്‍…

യു​ക്രൈ​നി​ല്‍ റ​ഷ്യ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മം ഊ​ര്‍​ജ്ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നോ​ട​കം നാ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ല​രും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ​യും ഒ​പ്പം കൂ​ട്ടി​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​പ്പോ​ള്‍ പു​ള്ളി​പ്പു​ലി​ക്കും ക​രി​മ്പു​ലി​ക്കു​മൊ​പ്പം ബ​ങ്ക​റി​ല്‍ ക​ഴി​യു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ വാ​ര്‍​ത്ത​യാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. യു​ക്രൈ​നി​ലെ വീ​ടി​ന്റെ ബ​ങ്ക​റി​ല്‍ പു​ള്ളി​പ്പു​ലി​ക്കും ക​രി​മ്പു​ലി​ക്കു​മൊ​പ്പം തു​ട​രാ​നാ​ണ് ഡോ​ക്ട​റു​ടെ തീ​രു​മാ​നം. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങാ​ന്‍ ത​യ്യാ​റ​ല്ല ഡോ​ക്ട​ര്‍ കു​മാ​ര്‍ ബ​ന്ദി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ലെ ത​ണു​കു പ​ട്ട​ണ​മാ​ണ് ഡോ​ക്ട​റു​ടെ സ്വ​ദേ​ശം. യു​ക്രൈ​നി​ലെ ഡോ​ണ്‍​ബാ​സി​ലാ​ണ് ഡോ​ക്ട​ര്‍ താ​മ​സി​ക്കു​ന്ന​ത്. കീ​വി​ല്‍ നി​ന്ന് 850 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് സ്ഥ​ലം. നി​ര​വ​ധി ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കാ​ണ് ഡോ​ക്ട​ര്‍ വ​ഹി​ക്കു​ന്ന​ത്. യു​ക്രൈ​നി​ല്‍ റ​ഷ്യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ യൂ​ട്യൂ​ബ​ര്‍ കൂ​ടി​യാ​യ ഡോ​ക്ട​ര്‍ പു​ള്ളി​പ്പു​ലി​ക്കും ക​രി​മ്പു​ലി​ക്കു​മൊ​പ്പം നി​ല്‍​ക്കു​ന്ന വീ​ഡി​യോ യൂ​ട്യൂ​ബി​ല്‍ അ​പ്ലോ​ഡ് ചെ​യ്തി​രു​ന്നു. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കാ​ന്‍ മ​ന​സി​ലാ​ത്ത​ത് കൊ​ണ്ട്…

Read More

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്നില്‍ ! ഇന്ത്യയുടെ നയതന്ത്രം വന്‍വിജയമാകുമ്പോള്‍…

യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബ​സു​ക​ള്‍ ഒ​രു​ക്കി​യ​താ​യി റ​ഷ്യ യു​എ​ന്‍ ര​ക്ഷാ സ​മി​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദേ​ശീ​യ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ എ​ല്ലാ ഇ​ട​പെ​ട​ലും ന​ട​ത്തു​മെ​ന്നും റ​ഷ്യ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റ് വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്കു​മാ​യി ബെ​ല്‍​ഗ​റോ​ഡ് മേ​ഖ​ല​യി​ല്‍ ബ​സു​ക​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ റ​ഷ്യ​ന്‍ പ്ര​തി​നി​ധി വാ​സി​ലി ന​ബെ​ന്‍​സി​യ പ​റ​ഞ്ഞു. ന​ബെ​ന്‍​സി​യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​റ​ഷ്യ​യി​ലെ ബെ​ല്‍​ഗൊ​റോ​ഡ് മേ​ഖ​ല​യി​ലെ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്ന് രാ​വി​ലെ 6.00 മു​ത​ല്‍ 130 ബ​സു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്. യു​ക്രൈ​നി​ലെ ഹാ​ര്‍​കി​വി​ലും സു​മി​യി​ലും ചെ​ന്ന് ഇ​ന്ത്യ​ക്കാ​രെ​യും മ​റ്റ് വി​ദേ​ശി​ക​ളെ​യും പു​റ​ത്തി​ക്കാ​നാ​ണ് ഇ​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. താ​ല്‍​ക്കാ​ലി​ക താ​മ​സം, വി​ശ്ര​മം, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ചെ​ക്ക്പോ​യ​ന്റു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ ബെ​ല്‍​ഗോ​റോ​ഡി​ലെ​ത്തി​ച്ച് വി​മാ​ന​മാ​ര്‍​ഗം അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും- ന​ബെ​ന്‍​സി​യ സു​ര​ക്ഷ​സ​മി​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലാ​ണ് റ​ഷ്യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. യു​ക്രൈ​ന്റെ…

Read More

അതുവരെ ഒരുമിച്ചുണ്ടായിരുന്നവര്‍ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം തുടങ്ങി ! നാട്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെ…

യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇന്നലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങിയപ്പോള്‍ വിമാനത്താവളങ്ങളില്‍ കാത്തു നിന്നത് ആയിരങ്ങള്‍ ആയിരുന്നു. തങ്ങളുടെ മക്കളെയും സഹോദരങ്ങളെയുമൊക്കെ നോക്കി മണിക്കൂറുകളും ദിവസങ്ങളും വരെ കാത്തിരുന്ന ബന്ധുക്കളുടെ മുന്നിലേക്കാണ് ഓപ്പറേഷന്‍ ഗംഗയുടെ വിമാനമെത്തിയത്. ഉറ്റവരെ കണ്ട സന്തോഷത്തില്‍ ഏറെ നേരം ആലിംഗനം ചെയ്തും സങ്കടമെല്ലാം കരഞ്ഞ് തീര്‍ത്തും അവര്‍ പരിഭവം പങ്കുവച്ചു. യുദ്ധസമയത്തെ യുക്രൈന്‍ നരകമായിരുന്നുവെന്നാണ് മടങ്ങിയെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ ഭയത്തോടെയല്ലാതെ അവര്‍ക്ക് വിവരിക്കാനാവുന്നില്ല. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശുഭാന്‍ഷു എന്ന മെഡിക്കല്‍ വിദ്യാര്‍ഥി പറഞ്ഞത് അതിര്‍ത്തി കടക്കാന്‍ നേരം അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ വരെ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നാണ്. പലരെയും അധികൃതര്‍ റൈഫിള്‍ കൊണ്ട് അടിയ്ക്കുകയും ചെയ്തിരുന്നുവത്രേ. അതിര്‍ത്തിയില്‍ കുട്ടികള്‍ ബോധംകെട്ട് വീഴുന്ന അവസരങ്ങളും ഉണ്ടായിരുന്നുവെന്ന്…

Read More

ഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിച്ചേക്കും ! പ്രതിസന്ധി അതിജീവിക്കാന്‍ ബുദ്ധിമുട്ടുമെന്ന് മുന്നറിയിപ്പ്…

ഇന്ത്യയെ ഭീതിയിലാഴ്ത്തി രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. ഈ അവസരത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഡോ. കാങ് മുന്നറിയിപ്പ് നല്‍കിയത്. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാങ് പറഞ്ഞു. കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസിന് രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്‌ക്കെതിരേ 70-75 ശതമാനം സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്നും ഡോ. കാങ് ചൂണ്ടിക്കാട്ടി. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിക്കേണ്ടിയിരുന്നതായും ഡോ. കാങ് പറഞ്ഞു. ഒമിക്രോണിനെ ചെറുക്കുന്നതിന് യുകെയില്‍ 30 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചിരുന്നു. വാക്‌സീന്‍ എടുത്തവരിലും ഒമിക്രോണിനെ തുടര്‍ന്ന്…

Read More

പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ചു ! ഭാര്യയ്ക്കും കുടുംബത്തിനുമെതിരേ ഭര്‍ത്താവിന്റെ പരാതി…

നടന്നു കൊണ്ടിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചത് രാജ്യത്ത് പലരും പടക്കംപൊട്ടിച്ച് ആഘോഷിച്ചത് വിവാദമായിരുന്നു. ഈ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്നു കാണിക്കുകയാണ് പുതിയ സംഭവം.പാക് വിജയം ആഘോഷിച്ചെന്ന് കാണിച്ച് ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയെ കൂടാതെ, യുവതിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ഭാര്യയും മാതാപിതാക്കളും പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയുടെ പരാജയത്തില്‍ ഇവര്‍ സന്തോഷിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവെച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പ് ആഗ്രയിലെ എന്‍ജിനിയറിങ് കോളജില്‍ പാകിസ്ഥാന്‍ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സമാനമായ മറ്റൊരു സംഭവത്തില്‍ രാജസ്ഥാനില്‍ സ്‌കൂള്‍ അധ്യാപികയെ പുറത്താക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.…

Read More