പ്രണയദിനത്തില്‍ മനസില്‍ കുളിര്‍മഴ പെയ്യിച്ച് ഒരു പ്രണയഗാനം ! ‘ഇനി’ സോഷ്യല്‍ മീഡിയയുടെ പ്രണയം കവരുന്നു…

ഇന്നു പ്രണയദിനം. ഒരു സ്നേഹ വര്‍ഷം പോലെ… ഒരു ഹൃദയത്തില്‍ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് അലയൊടിച്ചൊഴുകുന്ന തിരകളാണ് പ്രണയം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പ്രണയം തോന്നാത്തവരായി ആരുമുണ്ടാവില്ല. അതൊരാഘോഷമാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്രണയം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും പ്രണയിക്കാനൊരുങ്ങുന്നവര്‍ക്കുമെല്ലാം. പലപ്പോഴും തളിരിടുന്നതും പൊഴിയുന്നതുമായി തീരുന്നു പ്രണയം. അത് വിവാഹത്തിലേക്കുള്ള ചവിട്ടു പടി മാത്രമല്ല, വിവാഹത്തിനു ശേഷവും ജീവിതത്തിനു നിറവും സുഗന്ധവും പൊഴിക്കുന്നതാകണം. അനുരാഗത്തെ സ്നേഹപൂരിതമായി ആത്മാര്‍ഥതയോടെ ഹൃദയങ്ങളില്‍ താലോലിക്കുന്നവര്‍ക്കായി ഈ പ്രണയ ദിനത്തില്‍ മറ്റൊരു ഒരു പ്രണയ കാലം സമ്മാനിക്കുകയാണ് ‘ഇനി’ സംഗീത ആല്‍ബം. പെയ്തൊഴിഞ്ഞ വര്‍ഷ കാലം തളിരിലകള്‍ക്കു ജീവനേകി. ഇനി വിടരുന്ന ഓരോ വസന്തത്തിലും… ഇണയായെന്നും നിന്റെ ചാരെ… എന്നോര്‍മ്മപ്പെടുത്തലോടെ എത്തുന്ന സംഗീത ആല്‍ബത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത് ഡേവിഡ് ഷോണാണ്. 2015-ല്‍ ഡേവിഡ് ഷോണ്‍ സംഗീതം നല്‍കി പുറത്തിറങ്ങിയ ലൗവ് സ്റ്റോറി എന്ന ചിത്രത്തിലെ…

Read More