ശാസ്ത്രീയ തെളിവ് കണ്ടെത്താൻ സിബിഐയ്ക്കായില്ല; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി

കൊച്ചി; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡൻ എംപി‌യെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. അന്വേഷണം നടത്തിയ സി ബി ഐ ഹൈബി ഈഡനെതിരെ തെളിവില്ലന്ന്  കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി.

സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബിജെപി നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ്  എഫ്ഐആർ   രജിസ്റ്റർ ചെയ്തായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്.
ആറ്  എഫ്ഐആറുകളിൽ  ഹൈബി ഈഡന്‍റെ കേസാണ്  ആദ്യം അന്വേഷിച്ചത്.

എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. കെ.ബി ഗണേഷ്കുമാർ അടുത്തമാസം 18ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശം.

Related posts

Leave a Comment