ജിയോയുടെ സമയപരിധി അവസാനിച്ചു! ഓസന്‍മാര്‍ക്ക് പണികൊടുക്കാനൊരുങ്ങി ജിയോ; റീചാര്‍ജ് ചെയ്യാത്ത സിമ്മുകളില്‍ ജിയോ സേവനം അവസാനിപ്പിക്കുന്നു

ഇതുവരെ റീച്ചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവനം അവസാനിപ്പിക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു. സെപ്റ്റംബര്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യസേവനമാണ് ജിയോ അവസാനിപ്പിക്കാനൊരുങ്ങുന്നത്. ധന്‍ ധനാ ധന്‍ ഓഫര്‍ ചെയ്യാത്തവരുടെ സേവനമായിരിക്കും റിലയന്‍സ് റദ്ദാക്കുക. ഇതറിയിച്ചുകൊണ്ട് ജിയോ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഏപ്രില്‍ 15വരെയാണ് സൗജന്യ സേവനം എന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ റദ്ദാക്കിയിട്ടില്ല. ഓഫര്‍ ചെയ്യാത്തവരെ ഒറ്റയടിക്ക് ജിയോ ഒഴിവാക്കില്ലെന്നാണ് കരുതുന്നത്. യൂസര്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് ട്രായ് പൂട്ടിട്ടതോടെയാണ് ധാന്‍ ധനാ ധന്‍ ഓഫറുമായി റിലയന്‍സ് എത്തിയത്. ഏറ്റവും പുതിയ ഓഫര്‍ പ്രകാരം ചെറിയ തുകയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസ്, 4ജി ഇന്റര്‍നെറ്റ്, ജിയോ ആപ്ലിക്കേഷനുകള്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. നിലവിലുള്ള ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ദിവസവും ഒരു ജിബി 4ജി ഇന്റര്‍നെറ്റ് ലഭിക്കും. 309 രൂപ നല്‍കിയാല്‍ 28…

Read More