ഇഷ്ടം പോലെ പരസ്യങ്ങള്‍ ടിവിയില്‍ കാണിച്ചിട്ടും എയര്‍ടെലിന്റെ കഷ്ടകാലം മാറുന്നില്ല; 31 ദിവസത്തിനിടെ നഷ്ടമായത് 5.7 കോടി വരിക്കാരെ; കോളടിച്ചത് അംബാനിക്ക്

ടെലികോം സേവനദാതാക്കളായ എയര്‍ടെലിന് 2018 ഡിസംബറില്‍ നേരിട്ടത് കനത്ത തിരിച്ചടി. ഈ ഒരൊറ്റ മാസം കൊണ്ട് 5.7 കോടി ഉപയോക്താക്കളെയാണ് കമ്പനിയ്ക്ക് നഷ്ടമായത്. എയര്‍ടെല്‍ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്കമാക്കിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് 28.42 കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ എയര്‍ടെല്ലിനുള്ളത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളായിരുന്നു നവംബറില്‍ എയര്‍ടെലിനുണ്ടായിരുന്നത്. ഡിസംബര്‍ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കള്‍ എയര്‍ടെല്ലിനോട് വിടപറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞു. 28 കോടി ഉപയോക്താക്കളാണ് ഡിസംബര്‍ അന്ത്യത്തില്‍ ജിയോയ്ക്കുണ്ടായിരുന്നത്. 4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിനെ സംബന്ധിച്ചിടത്തോളം പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്.

Read More

ഇക്കണ്ട റേഞ്ചുകള്‍ മുഴുവന്‍ അടക്കിപ്പിടിച്ചിട്ടും മതിയായില്ലേ അംബാനീ… എതിരാളികളെ തകര്‍ത്തെറിയാന്‍ മേക്ക് ഇന്‍ ഇന്ത്യ ഫോണുമായി മുകേഷ് അംബാനി; വരാന്‍ പോകുന്നത് രണ്ടാം ‘ഫ്രീ വിപ്ലവം’…

ഇന്ത്യന്‍ ടെലികോം രംഗത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു രണ്ടു വര്‍ഷം മുമ്പ് ജിയോയുടെ രംഗപ്രവേശം.ഫ്രീയായി 4ജി ഡേറ്റയും കോളും നല്‍കിയതോടെ വിപണിയില്‍ കുത്തക പുലര്‍ത്തിക്കൊണ്ടിരുന്ന ടെലികോം കമ്പനികള്‍ തകര്‍ന്നടിഞ്ഞു. പിന്നീട് ഇന്ത്യ കണ്ടത് ജിയോയുടെ അധീശത്വമായിരുന്നു. ഫ്രീ പരിപാടി കഴിഞ്ഞിട്ടും മയക്കുമരുന്നിന് അടിമയാക്കുന്നതു പോലെ ആളുകളെ പിടിച്ചു നിര്‍ത്തുന്നതില്‍ അംബാനി വിജയിച്ചു. ഇപ്പോള്‍ അംബാനി വീണ്ടും ഇന്ത്യയെ ഞെട്ടിക്കാനൊരുങ്ങുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അമേരിക്കന്‍ കമ്പനിയുമൊത്ത് കിടയറ്റ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിറക്കിയാല്‍ മറ്റു കമ്പനികളെ തൂത്തെറിയാമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. ടെലികോം മേഖലയില്‍ മറ്റൊരു ഫ്രീ സുനാമിയും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നാണ് മറ്റു ടെലികോം കമ്പനികള്‍ക്ക് ചെറുത്തു നില്‍ക്കാനാകാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്യാമെന്നു പറയുന്നു. അതായത് ടെലികോം മേഖലയില്‍ രണ്ടാം ‘ഫ്രീ സൂനാമി’ പ്രതീക്ഷിക്കാമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇതര ടെലികോം സേവനദാദാക്കള്‍…

Read More

ഇന്ത്യക്കാര്‍ക്കിത് സിമ്മുകള്‍ ഉപേക്ഷിക്കും കാലം ! ഇന്ത്യക്കാര്‍ ആറു കോടി സിമ്മുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു; തിരഞ്ഞെടുപ്പു കഴിയുംവരെ നിരക്കുകൂട്ടില്ല…

ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം ആളുകളും മൊബൈലില്‍ രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവരാണ്. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുന്ന ഫോണുകള്‍ക്കെല്ലാം ഡ്യുവല്‍ സിം സ്ലോട്ടുകളും ഉണ്ട്. എന്നാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവു വരാന്‍ പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏകദേശം ആറുകോടി കണക്ഷനുകള്‍ ഇല്ലാതാകുമെന്നാണ് വിവരം. ഡേറ്റ ഉപയോഗിക്കാന്‍ ഒരു സിം, കോളിന് ഒന്ന് എന്നിങ്ങനെ തിരുകിയിരിക്കുന്ന ഇരട്ട സിമ്മുകളില്‍ ഒന്നിനെ ഉപയോക്താക്കള്‍ ഊരിയെറിഞ്ഞു തുടങ്ങിയെന്നും അടുത്ത ആറുമാസത്തിനുള്ളില്‍ അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിവിധ മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ നിലനിന്നിരുന്ന താരിഫ് വ്യത്യാസം ഇല്ലാതായിരിക്കുന്നുവെന്നും ഇതിനാല്‍ ഇരട്ട സിം ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് പല ഉപയോക്താക്കളും എത്തുകയാണെന്നുമാണ് പറയുന്നത്. ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും അവതരിപ്പിച്ച പുതിയ പ്ലാനുകള്‍ റിലയന്‍സ് ജിയോയോട് കിടപിടിക്കുന്നതാണെന്നാണ് ടെലികോം വിപണി വിശകലന വിദഗ്ധര്‍ പറയുന്നത്. ഇതിനാല്‍ തന്നെ ഇവരില്‍…

Read More

ജിയോയെ നേരിടാന്‍ ടെലികോം കമ്പനികള്‍ ഒന്നിച്ചപ്പോള്‍ പണി കിട്ടിയത് ജീവനക്കാര്‍ക്ക് ! 65,000 ആളുകള്‍ക്ക് ജോലി നഷ്ടമാവും; പ്രധാനമായും ബാധിക്കുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും മിഡില്‍ ലെവല്‍ മാനേജര്‍മാരെയും…

റിലയന്‍സ് ജിയോയുടെ രംഗപ്രവേശത്തോടെ അടികിട്ടിയത് ഉപയോക്താക്കളെ ചൂഷണം ചെയ്ത് വന്‍ലാഭം നേടിയിരുന്ന ടെലികോം കമ്പനികള്‍ക്കാണ്. ജിയോ ഒഴികെ ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ടു നീങ്ങുന്നത്. പിടിച്ചു നില്‍ക്കാനായി ചിലര്‍ ഒന്നിച്ചെങ്കിലും വലിയ ലാഭമുണ്ടാക്കാനായില്ല. ചില കമ്പനികള്‍ ഇതിനോടകം പൂട്ടിക്കെട്ടുകയും ചെയ്തു. അടുത്ത ആറുമാസത്തിനുള്ളില്‍ ടെലികോം മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകള്‍ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ടെലികോം മേഖലയ്ക്ക് കോടികളുടെ നഷ്ടമാകും ഉണ്ടാകുക. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അതിവേഗം വളര്‍ന്നുവന്ന ടെലികോം മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുന്‍നിര ടെലികോം കമ്പനികള്‍ പിരിച്ചുവിട്ടതും പിരിഞ്ഞു പോയതുമായ ജീവനക്കാരുടെ കണക്കെടുത്താല്‍ ഞെട്ടും. കാരണം ഓരോ മാസവും ആയിരക്കണക്കിന് ജീവനക്കാരെയാണ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓരോ കമ്പനിയും പിരിച്ചുവിടുന്നത്. റിലയന്‍സ് ജിയോ വന്നതിനു ശേഷം 2017…

Read More

ടവര്‍ ഇല്ലാത്ത നാടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോ ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ക്കുന്നു ! ഇതിനു പുറമേ അമേരിക്കന്‍ കമ്പനിയുടെ സാങ്കേതിക വിദ്യയും ഉപയോഗിക്കും;എതിരാളികളില്ലാതെ കുതിക്കാന്‍ മുകേഷ് അംബാനിയുടെ പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ…

രാജ്യത്തെ ടെലികോം മേഖലയെ വരുതിയിലാക്കാന്‍ ജിയോയുടെ പുതിയ പുതിയ തന്ത്രം. ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്. അമേരിക്കയില്‍ സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്. ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപമാക്കാന്‍ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇത്തരത്തില്‍ എത്താന്‍ കഴിയും. വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റിയിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പെടെ 400 വിദൂര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും. ഇത് കുറഞ്ഞ ചിലവില്‍ ജിയോയ്ക്ക് രാജ്യവ്യാപകമായുള്ള നെറ്റ്‌വര്‍ക്ക് കവറേജ് നേടിക്കൊടുക്കാനും വഴിയൊരുക്കുമെന്ന് തീര്‍ച്ചയാണ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇത്തരത്തില്‍ 4ജി…

Read More

ഇത്തവണ ഇന്ത്യയെ പിന്നിലാക്കാന്‍ മുകേഷ് അംബാനി സമ്മതിക്കില്ല; ഇന്ത്യയില്‍ 5ജിയുമായെത്തുന്നത് ജിയോയും എയര്‍ടെലും; ചിന്തകളേക്കാള്‍ വേഗത്തില്‍ ഇനി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പറപറക്കും…

ഇന്റര്‍നെറ്റിന്റെ മൂന്നാം തലമുറയും നാലാം തലമുറയും ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ 5ജിയിലേക്കുള്ള ചിന്തകളിലായിരുന്നു. എന്നാല്‍ 5ജി അരങ്ങിലെത്തിയതോടെ വിദേശരാജ്യങ്ങളുടെ ഒപ്പം തന്നെ 5ജി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയും. 2020 ആദ്യത്തോടെ 5ജി ലഭ്യമാക്കുന്ന തരത്തിലാണു പദ്ധതി. 5ജിയുടെ സാധ്യത ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ പോകുന്നത് ആരോഗ്യം, കൃഷി, ഗതാഗതം, ഊര്‍ജം എന്നീ നാലു രംഗങ്ങളാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. 5ജിക്ക് ആവശ്യമായ ഇക്കോസിസ്റ്റം രൂപീകരിക്കുക എന്നതാണു കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. ഇതിനായി രൂപീകരിച്ച ദൗത്യസംഘത്തിന്റെ ചുമതല യുഎസിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സില്‍ അംഗമായ സ്റ്റാന്‍ഫഡ് സര്‍വകലാശാലാ പ്രഫസര്‍ ആരോഗ്യസ്വാമി പോള്‍രാജിനാണ്. ഐഐടികള്‍, ഐഐഐടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, വ്യവസായ രംഗവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍, ടെലികോം, ഐടി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവരാണ് ഇതിലുള്ളത്. രാജ്യത്തു 5ജി നടപ്പാക്കുന്നതിനുള്ള വ്യക്തമായ പദ്ധതി…

Read More

ആറു മാസം മുമ്പ് 271 കോടി രൂപ നഷ്ടമായിരുന്ന ജിയോ ഇപ്പോള്‍ 7120 കോടി രൂപയുടെ ലാഭത്തില്‍; സാമ്പത്തിക വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്ന മുകേഷ് അംബാനിയുടെ തന്ത്രങ്ങള്‍ ഇങ്ങനെ…

അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കേണ്ട എന്നു പറയുന്നതു പോലെ അംബാനിയെ ബിസിനസ് പഠിപ്പിക്കേണ്ട കാര്യമില്ല എന്നും പറയാം. ജിയോ തുടങ്ങിയപ്പോള്‍ പലരും മുഖം ചുളിച്ചിരുന്നു ഈ അംബാനിയ്ക്ക് ഇത് എന്തു പറ്റി എന്നുവരെ പലരും ചോദിച്ചു. കാരണം ഇന്നുവരെ കേട്ടിട്ടില്ലാത്ത സൗജന്യം വാരിക്കോരി കൊടുത്തുകൊണ്ടായിരുന്നു ജിയോയുടെ രംഗപ്രവേശം. കമ്പനി ലാഭത്തിലാകാന്‍ നാലു വര്‍ഷത്തിലധികം വേണമെന്നായിരുന്നു മുമ്പ് പറഞ്ഞു കേട്ടത്. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടമാണ് ഇപ്പോള്‍ അംബാനിയുടെ ടെലികോം കമ്പനി നടത്തിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭം ലാഭത്തിലാകുന്നത് ശ്രദ്ധേയമാണ്. എങ്ങനെയാണ് ഇത്രയും ലാഭം നേടാന്‍ അംബാനിക്ക് കഴിഞ്ഞതെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ശരിക്കും ട്രായിയുടെ ഒരൊറ്റ തീരുമാനമായിരിക്കും കമ്പനിയെ ഇത്രയും…

Read More

ജിയോയുടെ ഉപയോക്താക്കള്‍ നന്ദി പറയേണ്ടത് ഇഷാ അംബാനിയോട്; ജിയോ മകളുടെ ആശയമെന്ന വെളിപ്പെടുത്തലുമായി മുകേഷ് അംബാനി; ജിയോ ഇറക്കാന്‍ പ്രേരിപ്പിച്ചത് ഇക്കാര്യവും…

ഇന്ത്യന്‍ ടെലികോം രംഗത്ത് എതിരാളികളെ കടത്തിവെട്ടി മുന്നേറുകയാണ് റിലയന്‍സിന്റെ ജിയോ. 2016 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ജിയോ ലാഭത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഡേറ്റ ഉപയോഗത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയെ ഇതിനോടകം തന്നെ ജിയോ മുന്നേറ്റനിരയില്‍ എത്തിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ സൗജന്യ ഡാറ്റയും കോളുകളും എസ്എംഎസുകളും ആണ് റിലയന്‍സ് ജിയോയുടെ സവിശേഷത. വളരെ കുറഞ്ഞ കാലയളവില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയെടുത്ത ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ ഇഷ അംബാനിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി. ”2011 ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസ്സില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. അവള്‍ക്ക് കുറച്ച് കോഴ്‌സ്വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള്‍ വര്‍ക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് അവള്‍ എന്നോട് പറഞ്ഞു”,…

Read More

ദീപാവലി ആഘോഷിക്കാന്‍ ജിയോയുടെ തകര്‍പ്പന്‍ ഓഫര്‍; ഇന്ന് ആരംഭിക്കുന്ന ഓഫര്‍ പതിനെട്ടുവരെ മാത്രം; നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണപ്രദം

മുംബൈ: ഉപഭോക്താക്കള്‍ക്ക് ജിയോയുടെ വക തകര്‍പ്പന്‍ ദീപാവലി സമ്മാനം. മൊബൈല്‍ റീചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചാണ് ഇത്തവണ ജിയോ ഞെട്ടിച്ചത്. ഒക്ടോബര്‍ 12ന്, അതായത് ഇന്ന് ആരംഭിച്ച ഓഫര്‍ ദീപാവലിയുടെ തലേദിവസമായ ഒക്ടോബര്‍ 18ന് അവസാനിക്കും. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപ റീചാര്‍ജ് ചെയ്യുമ്പോഴാണ് അത്രയുംതന്നെ തുക വൗച്ചറുകളായി തിരിച്ചുനല്‍കുകയാണ് ജിയോ. ഇതുപ്രകാരം ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ഓരോന്നുവീതം ഓരോതവണ റീചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കാം. 399 രൂപയുടെ ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ, സൗജന്യ എസ്എംഎസ്, കോളുകള്‍ എന്നിവയാണ് ലഭിക്കുക.50 രൂപയുടെ എട്ട് വൗച്ചറുകളായി 400 രൂപയാണ് കാഷ്ബാക്കായി ലഭിക്കുക. നവംബര്‍ 15നുശേഷം നടത്തുന്ന 309 രൂപയോ അതിനുമുകളിലോഉള്ള റീചാര്‍ജുകള്‍ക്ക് ഓരോ വൗച്ചറുകള്‍ ഉപയോഗിക്കാം. അതായത് 309 രൂപയ്ക്ക്…

Read More

ജിയോയിലൂടെ നഷ്ടം സംഭവിച്ചവരില്‍ അംബാനി സഹോദരനും! അനില്‍ അംബാനിയ്ക്ക് നഷ്ടമായത് കോടികള്‍; റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തകര്‍ച്ചയുടെ പാതയിലെന്നു സൂചന

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകള്‍ നല്‍കി തുടങ്ങിയതുമുതല്‍ രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍ക്ക് ശനിദശയാണ്. അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. പലപേരുകള്‍ പറഞ്ഞ് ജിയോ ഓഫറുകള്‍ വാരിക്കോരി നല്‍കുന്നതും ആളുകളെല്ലാം അതിന്റെ പിന്നാലെ പോകുന്നതുമാണ് മറ്റ് പ്രമുഖ ടെലികോം കമ്പനികളെ വലയ്ക്കുന്ന കാര്യം. എന്നാല്‍ റിലയന്‍സും മുകേഷ് അംബാനിയും കാരണം സ്വന്തം കുടുംബത്തിലുള്ളവര്‍ കൂടി ബുദ്ധിമുട്ടിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സഹോദരന്‍ അനില്‍ അംബാനിയാണ് ജേഷ്ഠന്റെ ഈ ഔദാര്യ മനോഭാവത്തില്‍ വലയുന്നത്. ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് (RCom) ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഇന്ത്യയില്‍ വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ് ആര്‍കോം. വരുന്ന രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് വിപണിയില്‍…

Read More